അമേരിക്കൻ പതാക കത്തിക്കുന്നത് ഇനി അംഗീകൃത പ്രതിഷേധ മാർഗ്ഗമാകില്ല. ഇത്തരം പ്രതിഷേധങ്ങൾക്ക് ഒരു വർഷംവരെ തടവുശിക്ഷ നൽകുന്ന ഉത്തരവിൽ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. കുറ്റകൃത്യങ്ങൾക്കെതിരെയുള്ള പോരാട്ടമെന്ന പേരിലാണ് ഈ നടപടി. ഇതോടൊപ്പം മറ്റ് നഗരങ്ങളിലും ഇടപെടാൻ ട്രംപ് ഭരണകൂടം ആലോചിക്കുന്നുണ്ട്. ഇതുകൂടാതെ, കുറ്റകൃത്യങ്ങളെ തടയാനുള്ള നിരവധി ഉത്തരവുകളിൽ ട്രംപ് ഒപ്പുവെച്ചു.

ട്രംപിന്റെ ഈ നടപടി ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. ട്രംപ് ഭരണകൂടം കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത് അമേരിക്കയിലാകെ രാഷ്ട്രീയ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി പല നഗരങ്ങളിലേക്കും സൈന്യത്തെ അയക്കാൻ ട്രംപ് തയ്യാറെടുക്കുന്നതായി സൂചനയുണ്ട്. ഇതിനകം തന്നെ വാഷിങ്ടൺ ഡിസിയിൽ ട്രംപ് സൈന്യത്തെ അയച്ചുകഴിഞ്ഞു.

Related Posts