വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി 10 ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ് അറിയിച്ചു. ഇസ്രയേല്‍ ഗാസയിലെ പോരാട്ടം അവസാനിപ്പിക്കാനുള്ള ഒരു കരാറിനുള്ള സാധ്യതകളെക്കുറിച്ച് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം. 4 ദിവസത്തെ ഖത്തറിൻ്റെ മധ്യസ്ഥതയിലുള്ള പരോക്ഷ ചർച്ചകൾ ശേഷമാണ് ഹമാസ് ബന്ദികളെ വിട്ടയക്കുമെന്ന് പ്രഖ്യാപിച്ചത്. ഈ ആഴ്ച തന്നെ 60 ദിവസത്തെ വെടിനിർത്തൽ ഉടമ്പടി ഉണ്ടാകുമെന്ന് യുഎസും സൂചന നൽകിയിരുന്നു.
ഇസ്രയേലി അതിർത്തി പ്രദേശങ്ങളിൽ 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിൽ ബന്ദിയാക്കിയ 251 പേരിൽ, 49 പേർ ഇപ്പോഴും തടങ്കലിലാണ്. ഇസ്രയേൽ പറയുന്നത് ഇതിൽ 27 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ്. ഇസ്രയേൽ സൈന്യം പ്രദേശത്ത് നിന്ന് പിന്മാറുക, ഗാസയിലേക്ക് സഹായം തടസ്സമില്ലാതെ എത്തുക, ദീർഘകാല സമാധാനത്തിനുള്ള യഥാർത്ഥ ഉറപ്പുകൾ തുടങ്ങിയവയാണ് നിലവിലെ വെടിനിർത്തൽ ചർച്ചകൾക്ക് പ്രധാനമായും തടസ്സമായി നിൽക്കുന്നതെന്നാണ് ഹമാസ് വ്യക്തമാക്കി.
ഈ വിഷയങ്ങളിലെ ചർച്ചകൾ അധിനിവേശ ശക്തിയുടെ പിടിവാശി കാരണം ബുദ്ധിമുട്ടേറിയതാണെങ്കിലും. ഞങ്ങളുടെ ജനങ്ങളുടെ കഷ്ടപ്പാടുകൾക്ക് അറുതി വരുത്തുന്നതിനും അവരുടെ സ്വാതന്ത്ര്യം സുരക്ഷ, മാന്യമായ ജീവിതം എന്നീ അഭിലാഷങ്ങൾ ഉറപ്പാക്കുന്നതിനും, തടസ്സങ്ങൾ മറികടക്കാൻ ഞങ്ങൾ മധ്യസ്ഥരുമായി ഗൗരവമായും തുറന്ന മനസ്സോടെയും ചർച്ചകൾ നടത്തുന്നത് തുടരുകയാണ് ഹമാസിൻ്റെ പ്രസ്താവനയിൽ പറയുന്നു. വാഷിംഗ്ടണിൽ ട്രംപുമായി ചൊവ്വാഴ്ച രാത്രി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചർച്ച നടത്തിയിരുന്നു.