യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ശശി തരൂരിന്റെ സർവ്വേ ഫലത്തെ തള്ളി. ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയാണ് മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത്. മനപ്പൂർവ്വം ചിലർ സർവ്വേ നടത്താൻ ശ്രമിക്കുന്നുണ്ട്. ചില കാര്യങ്ങൾ പുറത്തു പറയാനുള്ള ശ്രമമാണ് നടക്കുന്നത്. അത്തരം പ്രതികരണങ്ങൾ അനാവശ്യമാണെന്നും ആരൊക്കെയാണ് ഇതിന് പിന്നിൽ എന്ന് കണ്ടെത്തണമെന്നും അടൂർ പ്രകാശിന്റെ പ്രതികരണം.
യാതൊരു ആധികാരികതയും സർവ്വേക്ക് ഇല്ല. സ്വയം മുതിർന്ന നേതാക്കൾ നിയന്ത്രിക്കണം. പാർട്ടിയുടെ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കണം. നിലമ്പൂരിൽ യുഡിഎഫ് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു കഴിഞ്ഞുവെന്നും പി വി അൻവറിന്റെ പ്രവേശനം ഇപ്പോൾ പറയാൻ കഴിയില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. മുന്നണി വിപുലീകരണം ഉണ്ടാകും. കാര്യങ്ങൾ കൂടുതൽ പറയാൻ കഴിയില്ല. ഇന്നത്തെ മീറ്റിംഗിൽ ജോസ് കെ മാണി വരുന്നില്ല എന്ന് മാത്രം പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.