ഇന്ത്യയുടെ നയതന്ത്ര പ്രവർത്തനങ്ങളുടെ ഭാഗമായി ഓപ്പറേഷൻ സിന്ദൂറിനു ശേഷം രൂപീകരിച്ച സർവകക്ഷി സംഘത്തിലെ അംഗങ്ങളുമായി പ്രധാനമന്ത്രി ഇന്നു കൂടിക്കാഴ്‌ച നടത്തും. പ്രധാനമന്ത്രിയുടെ വസതിയായ 7 ലോക് കല്യാൺ മാർഗിൽ ഇന്നു വൈകിട്ട് 7 മണിക്കാണ് കൂടിക്കാഴ്ച‌. ഒന്നിലധികം രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള പാർലമെന്‍റ് അംഗങ്ങൾ, മുൻ സർക്കാർ ഉദ്യോഗസ്ഥർ, മുൻ അംബാസഡർമാർ എന്നിവരുൾപ്പെടെ അമ്പതിലധികം അംഗങ്ങൾ നയതന്ത്ര പ്രവർത്തനങ്ങളുടെ ഭാഗമായി മുപ്പതിലധികം രാജ്യങ്ങൾ സന്ദർശിച്ചു. കോൺഗ്രസിന്‍റെ ശശി തരൂർ ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാർ അടങ്ങുന്ന 7 ഗ്രൂപ്പുകളാണ് സർവകക്ഷി പ്രതിനിധി സംഘത്തിലുള്ളത്. ഭീകരതക്കെതിരേയുള്ള ഇന്ത്യയുടെ നയം മുന്നോട്ടു വയ്ക്കുന്നതിനുള്ള നയതന്ത്ര ശ്രമം ഇവർ പൂർത്തിയാക്കി.

Related Posts