വേൾഡ് മലയാളി കൗൺസിൻ്റെ മലയാള ഭാഷാവേദി ആഗോളതലത്തിൽ നടത്തിയ കവിതാ/കഥാമൽസരത്തിൽ ബാംഗ്ളൂരിലെ എഴുത്തുകാരിയായ രമാ പ്രസന്ന പിഷാരടിക്ക് കവിതാരചനയിൽ ഒന്നാം സ്ഥാനം ലഭിച്ചു. ഗോവയിൽ നടന്ന പുരസ്കാരദാനചടങ്ങിൽ ജ്ഞാനപീഠജേതാവ് ശ്രീ ദാമോദർ മൗജോ പുരസ്കാരം നൽകി. ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ ചെയർപേഴ്സൺ ശ്രീമതി തങ്കമണി ദിവാകരൻ, ഭാഷാവേദിയുടെ ചെയർ പേഴ്സൺ ശ്രീ വാസു നായർ, സെക്രട്ടറി ശ്രീ രാമചന്ദ്രൻ,പേരാമ്പ്ര, ട്രഷറർ ശ്രീ അരുൾ തോമസ്, ഭാഷാവേദി കോർഡിനേറ്റർ ശ്രീമതി രാജേശ്വരി നായർ എന്നിവർ പങ്കെടുത്തു. മുംബൈയിൽ നിന്നുള്ള കണക്കൂർ ആർ സുരേഷ് കുമാറിനാണ് കഥാരചനയിൽ ഒന്നാം സ്ഥാനം.

Related Posts