താര സംഘടനയായ ‘അമ്മ’യിലേക്ക് തിരിച്ചുപോകുന്നത് ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് നടി ഭാവന. ഭാവന നിലവില്‍ അമ്മയില്‍ അംഗമല്ല. വിട്ടു നില്‍ക്കുന്ന എന്നവരും തിരിച്ചുവരണമെന്ന അമ്മ പ്രസിഡണ്ട് ശ്വേത മേനോൻ്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഭാവന.
താര സംഘടനയായ അമ്മയുടെ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ആദ്യ എക്സിക്യൂട്ടീവ് യോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നു. യോഗത്തിനുശേഷമാണ് ഭാവന തിരികെ വരണമെന്ന് ശ്വേത മേനോൻ ആവശ്യപ്പെട്ടത്. മെമ്മറി കാര്‍ഡ് വിവാദം അന്വേഷിക്കാന്‍ കമ്മിറ്റി ഉണ്ടാകുമെന്നും എല്ലാവരുടെയും പ്രശ്‌നങ്ങള്‍ കേള്‍ക്കുമെന്നും ശ്വേത മേനോന്‍ വ്യക്തമാക്കിയിരുന്നു.