സെപ്തംബർ 20ന് പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പസംഗമത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പങ്കെടുക്കില്ല. ചടങ്ങിൽ മുഖ്യാതിഥിയാകുമെന്നായിരുന്നു സ്റ്റാലിൻ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
അയ്യപ്പസംഗമത്തിൽ പങ്കെടുക്കാൻ സാധിക്കാത്തത് മുൻകൂട്ടി നിശ്ചയിച്ച പരിപാടി ഉള്ളതിനാലാണെന്നു തമിഴ്‌നാട് സർക്കാർ വ്യക്തമാക്കി. പരിപാടിയിൽ പങ്കെടുക്കാൻ രണ്ട് മന്ത്രിമാരെ ചുമതലപ്പെടുത്തിയതായും സ്റ്റാലിൻ അറിയിച്ചിട്ടുണ്ട്.