സംസ്ഥാന സർക്കാരിന്‍റെ അതിവേഗ ട്രെയിൻ പദ്ധതി അതിവേഗമാക്കാൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ അതിവേഗ ട്രെയിൻ പദ്ധതിക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിനു കത്തയച്ചു. പദ്ധതിയുടെ ഡിപിആർ തയാറാക്കാനുള്ള ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. പുതിയ അതിവേഗ ട്രെയിൻ പദ്ധതി കഴിഞ്ഞ മാസമാണ് സർക്കാർ പ്രഖ്യാപിച്ചത്.

ഇ.ശ്രീധരൻ മുന്നോട്ടുവച്ച പുതിയ അതിവേഗ ട്രെയിൻ പദ്ധതിക്കു ബദലായാണ് സർക്കാർ പുതിയ പദ്ധതി അവതരിപ്പിച്ചത്. എന്നാൽ, സർക്കാരിന്‍റെ ആർആർടി പദ്ധതി അപ്രായോഗികമാണെന്നാണ് ഇ.ശ്രീധരന്‍റെ നിലപാട്. എന്നാൽ ശ്രീധരന്‍റെ നിലപാടിനെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചിരുന്നു.

Related Posts