തൃശൂർ ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി ๓๗ 211/2025, 213/2025, 214/2025, 252/2025, 253/2025, 257/2025) തസ്തികയിലേക്ക് മെയ് 19, 20, 21 തീയതികളിൽ രാവിലെ 5.15 മുതൽ ഡിഎച്ച്ക്യു ക്യാമ്പ് പൊലീസ് പരേഡ് ഗ്രൗണ്ട്, രാമവർമ്മപുരത്ത് വച്ച് എൻഡ്യൂറൻസ് ടെസ്റ്റ് (2 കി.മീ ഓട്ടം) നടത്തും.

ഉദ്യോഗാർഥികൾ അസ്സൽ തിരിച്ചറിയൽ രേഖയും പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്‌മിഷൻ ടിക്കറ്റും നിർദ്ദിഷ്‌ട മാതൃകയിലുള്ള മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി അഡ്‌മിഷൻ ടിക്കറ്റിൽ പറഞ്ഞ സ്ഥലത്ത് സമയത്തും നേരിട്ട് ഹാജരാകേണ്ടതാണ്.

കണ്ണൂർ ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (പാർട്ട് 1, 2 നേരിട്ടും തസ്‌തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 211/2025, 212/2025) തസ്‌തികയിലേക്ക് മെയ് 20, 21 തീയതികളിൽ രാവിലെ 5.15 ന് എൻഡ്യൂറൻസ് ടെസ്റ്റ് (2 കി.മീ ഓട്ടം) കണ്ണൂർ പയ്യാമ്പലം ബീച്ച് നീർക്കടവ് റോഡിൽ വച്ച് നടത്തും.

ഉദ്യോഗാർഥികൾ അസ്സൽ തിരിച്ചറിയൽ രേഖയും പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്‌മിഷൻ ടിക്കറ്റും നിർദ്ദിഷ്ട മാതൃകയിലുള്ള മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി അഡ്‌മിഷൻ ടിക്കറ്റിൽ പറഞ്ഞ സ്ഥലത്ത് കൃത്യ സമയത്തും നേരിട്ട് ഹാജരാകേണ്ടതാണ്.

Related Posts