വിവാഹമോചിതയായ യുവതിയെ വിവാഹ വാഗ്ദാനം നല്കി ലൈംഗീകമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കണ്ണൂര്‍ പാപ്പിനിശേരി പാതാള പുതിയ പുരയില്‍ വീട്ടില്‍ നിയാസ് (28)നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ വിവാഹ വാഗ്ദാനം നല്കി 2022 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തില്‍ ലൈംഗീകമായി പീഡിപ്പിക്കുകയും ബിസിനസ് തുടങ്ങാം എന്ന് പറഞ്ഞ് 16 പവന് സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയും തട്ടിയെടുത്തു.
പണവും സ്വര്‍ണ്ണവും തിരികെ ആവശ്യപ്പെട്ട പരാതിക്കാരിയെ പ്രതി ദേഹോപദ്രവം ഏല്പിച്ചതായും പരാതിയിൽ പറയുന്നു. നേരത്തെ നിയാസിനെതിരെ റെയില്‍വേ ടിടിആര്‍ ആയി ആള്‍മാറാട്ടം നടത്തിയതിന് ഷോര്‍ണൂര്‍ പോലീസ് സ്റ്റേഷനില്‍ കേസുണ്ട്. ഇത്തരത്തില്‍ മറ്റ് തട്ടിപ്പുകള്‍ പ്രതി നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.