ബി. അശോക് ഐഎഎസിനെ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയ സർക്കാർ നടപടിക്ക് തിരിച്ചടി. കെടിഡിഎഫ്സി ചെയർമാൻ സ്ഥാനത്തേക്ക് മാറ്റിയ സർക്കാർ ഉത്തരവ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. ബി. അശോകിന് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് തുടരാമെന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടു.

തന്നെ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയത് സർക്കാറിന്‍റെ പ്രതികാര നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബി. അശോക് ട്രൈബ്യൂണലിനെ സമീപിച്ചത്. പിന്നാലെ അശോക് അവധിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു.

പുതുതായി നിയമിച്ച കെടിഡിഎഫ്സി ചെയർമാൻ സ്ഥാനം ഏറ്റെടുക്കേണ്ടതില്ലെന്നായിരുന്നു അശോകിൻ്റെ തീരുമാനം. കൃഷി വകുപ്പിന് കേര പദ്ധതിക്കായി ലോക ബാങ്ക് അനുവദിച്ച ഫണ്ട് വകമാറ്റിയതുമായി ബന്ധപ്പെട്ട രേഖ മാധ്യമങ്ങൾക്ക് ലഭിച്ചതിൽ വിവാദം നിലനിൽക്കെയാണ് അശോകിനെ പദവിയിൽ നിന്നു മാറ്റിയത്.

Related Posts