ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ് നടി ഐശ്വര്യ റായ്. പരസ്യങ്ങളിൽ തൻ്റെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് വിലക്കണമെന്നും സ്വകാര്യത സംരക്ഷിക്കണമെന്നും ഐശ്വര്യ റായ് ആവശ്യപ്പെട്ടു.
അനുവാദമില്ലാതെ ചിത്രങ്ങൾ പരസ്യങ്ങളിൽ ഉപയോഗിക്കുന്നത് തടയണം. ചിത്രങ്ങളും ശബ്ദവും അടക്കം വാണിജ്യ ആവശ്യങ്ങൾക്ക് അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നും നടി ഹർജിയിൽ വ്യക്തമാക്കുന്നു.

വിവിധ വെബ്സൈറ്റുകളും യൂട്യൂബ് ചാനലുകളും അനുമതിയില്ലാതെ നടിയുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നതായി നടിയുടെ അഭിഭാഷകൻ സന്ദീപ് സേഥി ചൂണ്ടിക്കാട്ടി. ഐശ്വര്യ റായിയുടെ വ്യക്തിത്വ അവകാശങ്ങൾ, പബ്ലിസിറ്റി എന്നിവ നടപ്പാക്കാനാണ് ഹർജി നൽകിയതെന്ന് അദ്ദേഹം കോടതിയെ അ റിയിച്ചു.

Related Posts