കണ്ണൂർ ചെമ്പല്ലിക്കുണ്ട് പുഴയില്‍ അമ്മയ്ക്കൊപ്പം കാണാതായ 3 വയസ്സുകാരന്റെ മൃതദേഹവും കണ്ടെത്തി. ഇന്ന് വൈകിട്ട് മൂന്നരയോടെ റെയില്‍വേ പാലത്തിന്റെ താഴെ ഭാഗത്തായി പുഴയോട് ചേര്‍ന്നുള്ള കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. അടുത്തില വയലപ്ര സ്വദേശി എം വി റീമയുടെ (30) മകന് കൃശിവ് രാജിന്റെ (കണ്ണന്) മൃതദേഹമാണ് കണ്ടെത്തിയത്.
റീമ മകനെയും കൊണ്ട് ശനിയാഴ്ച അര്‍ധരാത്രിയാണ് പുഴയില്‍ ചാടിയത്. റീമയുടെ മൃതദേഹം ഞായറാഴ്ച രാവിലെ എട്ടരയോടെ കണ്ടെത്തിയിരുന്നു. റീമയുടെ സംസ്കാരം ഇന്ന് നടത്തി. റീമയുടെ വിവാഹം 2015ല്‍ ആയിരുന്നു. കണ്ണപുരം പൊലീസില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റീമ ഗാര്‍ഹികപീഡന പരാതി നല്‍കിയിരുന്നു.
വീട്ടില്‍ നിന്ന് റീമയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. ഇരിണാവ് സ്വദേശിയും പ്രവാസിയുമായ ഭര്‍ത്താവ് കമല്‍രാജിന്റെയും മാതാവിന്റെയും പീഡനം മൂലമാണു ജീവനൊടുക്കുന്നതെന്നു കുറിപ്പിലുള്ളതായാണ് സൂചന. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.