അയൽക്കൂട്ടത്തിന്‍റെ പേരിൽ ബാങ്കിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന കറൻസിയിൽ വ്യാജനോട്ടുകൾ. കോഴിക്കോട് നഗരത്തിലെ പ്രമുഖ സഹകരണ ബാങ്കിൻ്റെ കുറ്റിയിൽ താഴം ശാഖയിലെത്തിച്ച കറൻസിയിലാണ് 500 രൂപയുടെ 31 വ്യാജനോട്ടുകൾ കണ്ടെത്തിയത്. സംഭവം ജൂൺ 20-ന് ആണ്.

സേവിങ്സ് ബാങ്ക് നിക്ഷേപമുള്ള അക്കൗണ്ടിലേക്ക് സ്ഥലത്തെ അയൽക്കൂട്ടത്തിന്‍റെ പേരിൽ പണമെത്തിച്ചപ്പോഴാണ് ഇത്രയും തുക വ്യാജമാണെന്ന് കണ്ടെത്തിയത്. ജൂലായ് 2 ന് വ്യാജനോട്ടുകൾ പോലീസ് കസ്റ്റഡിയിലെടുക്കുകയും സഹകരണ ബാങ്കിന്‍റെ ജനറൽ മാനേജരുടെ പരാതിയിൽ കസബ പോലീസ് കേസെടുത്തു.

സഹകരണ ബാങ്ക് അധികൃതരുടെ നിർദേശത്തെത്തുടർന്ന് ഒന്നാം തീയതി നിക്ഷേപത്തിൽ കുറവുള്ള 15,500 രൂപ അയൽക്കൂട്ടത്തിലെ അംഗം അടച്ചിരുന്നു. വ്യാജനോട്ടുകൾ അയൽക്കൂട്ടത്തിൻ്റെ കൊമ്മേരി മുക്കണ്ണിതാഴത്തുള്ള അംഗത്തിന് എവിടെ നിന്ന് ലഭിച്ചു എന്നത് സംബന്ധിച്ചുള്ള അന്വേഷണം തുടരുകയാണ്. ബാങ്കിലേക്ക് കൊണ്ടുവന്ന മൊത്തമുള്ള 54,400 രൂപയിലാണ് 31 വ്യാജനോട്ടുകൾ കണ്ടെത്തിയത്.

Related Posts