മലയാളി ദമ്പതിമാര്‍ ബംഗളൂരുവില്‍ ചിട്ടിക്കമ്പനിനടത്തി മുങ്ങിയെന്ന് പരാതി. ബംഗളൂരിലെ രാമമൂര്‍ത്തി നഗറില്‍ എ ആന്‍ഡ് എ ചിറ്റ് ഫണ്ട് ആന്‍ഡ് ഫൈനാന്‍സ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി എ വി ടോമി, ഭാര്യ ഷൈനി ടോമി എന്നിവര്‍ക്കെതിരെയാണ് പേരിലാണ് പരാതി. രാമമൂര്‍ത്തി നഗര്‍ പോലിസ് ഇവരുടെ പേരില്‍ കേസെടുത്തു. ഇവരെ ബുധനാഴ്ച മുതല്‍ കാണാതായെന്നാണ് പരാതി. വാഹനവും വീടും വിറ്റശേഷം മുങ്ങിയതാണെന്നു പറയുന്നു. ഫോണ്‍ സ്വിച്ച് ഓഫാണ്.
ഏതാനും ജീവനക്കാർ കമ്പനിയുടെ ഓഫീസില്‍ ഉണ്ടെങ്കിലും അവര്‍ക്ക് ഇവരെപ്പറ്റി വിവരമില്ലെന്ന് പറയുന്നു. നിക്ഷേപകർ തുടര്‍ന്നാണ് പോലിസിനെ സമീപിച്ചത്. ആദ്യം പരാതി നല്‍കിയത് രാമമൂര്‍ത്തി നഗര്‍ സ്വദേശിയായ റിട്ട. ജീവനക്കാരനാണ്. ഭാര്യക്കും തനിക്കും റിട്ടയര്‍മെന്റ് ആനുകൂല്യമായി കിട്ടിയ തുകയും ബന്ധുക്കളോടും സുഹൃത്തുക്കളോടും വാങ്ങിയ തുകയുമുള്‍പ്പെടെ 70 ലക്ഷം രൂപ ചിട്ടിക്കമ്പനിയില്‍ നിക്ഷേപിച്ചതായി പരാതിയില്‍ പറഞ്ഞു.
ഉടമകള്‍ ഈ പണവുമായാണ് മുങ്ങിയതെന്ന് ആരോപിച്ചു. പോലിസ് സ്റ്റേഷനിൽ കൂടുതല്‍ നിക്ഷേപകര്‍ എത്തി. 265 പേര് ഞായറാഴ്ച വൈകീട്ടോടെ പരാതിയുമായെത്തിയെന്ന് ഇതുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഇവർ 100 കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയതായി സംശയിക്കുന്നുണ്ട്.