മാലിന്യക്കുമ്പാരത്തിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി
പെരുമ്പാവൂർ കാഞ്ഞിരക്കാട് മാലിന്യക്കുമ്പാരത്തിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാനക്കാർ താമസിക്കുന്ന വീടുകളുടെ മുറ്റത്തോട് ചേർന്നാണ് മൃതദേഹം കണ്ടത്. കൊൽക്കത്ത സ്വദേശികളായ ദമ്പതികളുടെ കുട്ടിയാണെന്നാണ് പൊലീസിൻ്റെ നിഗമനം. ദമ്പതികളുടെ വീട് പൂട്ടിയ നിലയിലാണ്. എന്നാൽ ഇവരുടെ മറ്റു രണ്ടു മക്കൾ ഇവിടെത്തന്നെയുണ്ട്. പൊക്കിൾകൊടി വേർപെടാത്ത നിലയിലാണ് കുഞ്ഞിൻ്റെ മൃതദേഹം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
ഓണത്തിന്‍റെ വരവറിയിച്ച് അത്തച്ചമയ ഘോഷയാത്ര ഇന്ന്
ഓണത്തിന്‍റെ വരവറിയിച്ച് ഇന്ന് തൃപ്പൂണിത്തുറയില്‍ അത്തച്ചമയ ഘോഷയാത്ര. സംസ്ഥാനത്ത് ഔദ്യോഗികമായി അത്തച്ചമയ ഘോഷയാത്രയോടെ ഓണാഘോഷങ്ങൾക്ക് തുടക്കമാകും. തൃപ്പൂണിത്തുറ ബോയ്‌സ്ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര നഗരംചുറ്റി അവിടെ തന്നെ അവസാനിക്കും.ഇന്ന് രാവിലെ 9 മണിക്ക് മന്ത്രി എംബി രാജേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. പി രാജീവ് അത്തപ്പതാക ഉയർത്തും. നടന്‍ ജയറാമാണ് ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യുന്നത്. സിനിമാ താരം പിഷാരടിയും ആഘോഷങ്ങളിൽ പങ്കെടുക്കും. അമ്പാരിയും ആനയും നിശ്ചല ദൃശ്യങ്ങളും നിരക്കുന്ന
KNSS നെലമംഗല കരയോഗം ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
കർണാടക നായർ സർവീസ് സൊസൈറ്റി (KNSS) നെലമംഗല കരയോഗത്തിൻ്റെ നേതൃത്വത്തിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ വിജയികളായവർക്ക് സമ്മാനദാനവും എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു. കെ.ആർ.സതീഷ് കുമാർ, ബിനുദാസ് പിള്ള, മിനി നന്ദകുമാർ, ശ്രീജ നായർ, ഇന്ദു ശ്രീഹരി, കലേഷ് ബാബു, ദീപു, രാജേഷ്, പ്രവീഷ്, ഉണ്ണികൃഷ്ണൻ നായർ, നന്ദകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
ബാലഗോകുലം പഠനശിബിരം സംഘടിപ്പിച്ചു
സമന്വയ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ ബാലഗോകുലം പഠനശിബിരം സംഘടിപ്പിച്ചു. ബാംഗ്ലൂർ ബാലഗോകുലം മുൻ രക്ഷാധികാരി ഡോക്ടർ സുരേഷ് ക്ലാസ്സെടുത്തു. സമന്വയ ദാസറഹള്ളി ഭാഗ് ബാലഗോകുലം രക്ഷാധികാരി ചന്ദ്രശേഖരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. ഡോക്ടർ സുരേഷ് നിലവിളക്ക് കൊളുത്തി. പ്രസിഡണ്ട് ജയദേവൻ ആശംസയും സെക്രട്ടറി സുധീഷ് കൃഷ്ണൻ നന്ദിയും പറഞ്ഞു. ഷെട്ടി ഹള്ളി നന്ദനം ബാലഗോകുലത്തിൽ ആരംഭിച്ച ശിബിരത്തിൽ അമ്പതിലേറെ പേരുടെ സാന്നിധ്യം ഉണ്ടായിരുന്നു.
ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് 500 രൂപ ബോണസ് വർദ്ധിപ്പിച്ചു
ഓണം പ്രമാണിച്ച് അധ്യാപകർക്കും സർക്കാർ ജീവനക്കാർക്കും ബോണസ് 500 രൂപ വർദ്ധിപ്പിച്ചു. ഇത്തവണ 4,500 രൂപ ബോണസ് ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്കുള്ള ഉത്സവബത്ത 2,750 രൂപയിൽനിന്ന് 3,000 രൂപയായി ഉയർത്തി നൽകുമെന്നും ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവബത്ത 250 രൂപ വർദ്ധിപ്പിച്ച് 1,250 രൂപയാക്കി. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും. സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും
അമീബിക് മസ്തിഷ്‌ക ജ്വരം; സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും
ആരോഗ്യവകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ അമീബിക് മസ്തിഷ്‌ക ജ്വരം തടയാന്‍ ജനകീയ ക്യാമ്പെയ്ന്‍ ആരംഭിക്കുന്നു. സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലേയും സ്ഥാപനങ്ങളിലേയും കിണറുകള്‍ ഓഗസ്റ്റ് 30, 31 ദിവസങ്ങളില്‍ ക്ലോറിനേറ്റ് ചെയ്യുകയും ജലസംഭരണ ടാങ്കുകള്‍ കഴുകി വൃത്തിയാക്കുകയും ചെയ്യണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വീടുകൾ, ഫ്ളാറ്റുകൾ, ആശുപത്രികൾ, ഹോസ്റ്റലുകൾ, തുടങ്ങി എല്ലായിടത്തേയും ജലസംഭരണ ടാങ്കുകൾ വൃത്തിയാക്കണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലെ നിർദേശാനുസരണമാണ് തീരുമാനം. ഹരിതകേരളം മിഷൻ,
ഇന്ത്യയും പാകിസ്താനും തമ്മിൽ ടെസ്റ്റ് കളിക്കണം, ആരാധകർ കാത്തിരിക്കുന്നു: വസീം അക്രം
ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിക്കാനിരിക്കെ, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരകൾ പുനരാരംഭിക്കണമെന്ന അഭിപ്രായവുമായി പാക് മുൻതാരം വസീം അക്രം രംഗത്ത്. ആരാധകർ ദീർഘനാളായി ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ടെസ്റ്റ് മത്സരങ്ങൾ കാണാനായി കാത്തിരിക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ തന്നെയാണ് ഏഷ്യ കപ്പിലും ഫേവറിറ്റ് എന്നും വസീം അക്രം ടെലകോം ഏഷ്യ സ്പോർട്ടിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഏഷ്യ കപ്പിൽ ഇന്ത്യ പാകിസ്താൻ ഗ്രൂപ്പ് ഘട്ട പോരാട്ടം സെപ്റ്റംബർ
സ്വാഗതസംഘം രൂപീകരിച്ചു
യശ്വന്തപുരം സമന്വയ സമിതിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 14നു സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്കായുള്ള സ്വാഗതസംഘം രൂപീകരിച്ചു. സമന്വയ രക്ഷാധികാരി നാണുവിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആഘോഷ പ്രമുഖായി ശ്രീകുമാർ കുറുപ്പിനെ തെരഞ്ഞെടുത്തു. കൺവീനർമാരായി സുധാ സുധീർ, രഞ്ജന അജിത്, അനിൽ കുമാർ, കെ. സി. ബിജു എന്നിവരെ നിശ്ചയിച്ചു. മീഡിയാ പബ്ലിസിറ്റിക്കായി രാജശേഖരനെ ചുമതലപ്പെടുത്തി. ശ്രീകൃഷ്ണ ജയന്തി മഹോത്സവ പരിപാടികൾ ഭംഗിയായി നടത്തുന്നതിനായി വിവിധ കമ്മിറ്റികൾ രൂപീകരിക്കുന്നതിന് യോഗത്തിൽ തീരുമാനമായി.
കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു
കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൻ്റെ 23മത് വാർഷിക പൊതുയോഗം സമാജം ഹാളിൽ വെച്ച് നടന്നു. 2025-27 വർഷത്തെ ഭാരവാഹികളായി ആർ.മുരളീധർ (പ്രസിഡണ്ട്), മാത്തുക്കുട്ടി ചെറിയാൻ (വൈസ് പ്രസിഡണ്ട്)), അജിത് കുമാർ നായർ (സെക്രട്ടറി), സി.പി.മുരളി, വിശ്വനാഥൻ പിള്ള (ജോയിൻ്റ് സെക്രട്ടറിമാർ) ബിജുജേക്കബ് (ട്രഷറർ), ശിവപ്രസാദ് (ജോയിൻ്റ് ട്രഷറർ ) എന്നിവരെയും 38 അംഗ നിർവാഹക സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം സമാജം ഓഫീസിൽ നടന്ന ചടങ്ങിൽ പുതിയ
കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു
കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൻ്റെ 23മത് വാർഷിക പൊതുയോഗം സമാജം ഹാളിൽ വെച്ച് നടന്നു. 2025-27 വർഷത്തെ ഭാരവാഹികളായി ആർ.മുരളീധർ (പ്രസിഡണ്ട്), മാത്തുക്കുട്ടി ചെറിയാൻ (വൈസ് പ്രസിഡണ്ട്)), അജിത് കുമാർ നായർ (സെക്രട്ടറി), സി.പി.മുരളി, വിശ്വനാഥൻ പിള്ള (ജോയിൻ്റ് സെക്രട്ടറിമാർ) ബിജുജേക്കബ് (ട്രഷറർ), ശിവപ്രസാദ് (ജോയിൻ്റ് ട്രഷറർ ) എന്നിവരെയും 38 അംഗ നിർവാഹക സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം സമാജം ഓഫീസിൽ നടന്ന ചടങ്ങിൽ പുതിയ