ആരോഗ്യവകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ അമീബിക് മസ്തിഷ്‌ക ജ്വരം തടയാന്‍ ജനകീയ ക്യാമ്പെയ്ന്‍ ആരംഭിക്കുന്നു. സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലേയും സ്ഥാപനങ്ങളിലേയും കിണറുകള്‍ ഓഗസ്റ്റ് 30, 31 ദിവസങ്ങളില്‍ ക്ലോറിനേറ്റ് ചെയ്യുകയും ജലസംഭരണ ടാങ്കുകള്‍ കഴുകി വൃത്തിയാക്കുകയും ചെയ്യണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വീടുകൾ, ഫ്ളാറ്റുകൾ, ആശുപത്രികൾ, ഹോസ്റ്റലുകൾ, തുടങ്ങി എല്ലായിടത്തേയും ജലസംഭരണ ടാങ്കുകൾ വൃത്തിയാക്കണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലെ നിർദേശാനുസരണമാണ് തീരുമാനം.

ഹരിതകേരളം മിഷൻ, ജലവിഭവ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പെയ്‌നിൽ എല്ലാ ആരോഗ്യപ്രവർത്തകരും സ്ഥാപനങ്ങളും പങ്കെടുക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിൻ്റെ ഉന്നതതല യോഗം ചേർന്ന് നിലവിലെ സ്ഥതിഗതികൾ വിലയിരുത്തി.

Related Posts