എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ
ചങ്ങനാശ്ശേരിയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ. ബെംഗളൂരുവിൽ പഠിക്കുന്ന, മാമൂട് സ്വദേശി ആകാശ് മോനാണ് അറസ്റ്റിലായത്. 10 ഗ്രാം എംഡിഎംഎ, ഒരു കിലോ കഞ്ചാവ് എന്നിവയാണ് ഇയാളിൽ നിന്നും പിടികൂടിയത്. ബെംഗളൂരുവിൽനിന്നാണ് ലഹരി എത്തിച്ചത്. ജില്ലാ ഡാൻസാഫ് ടീമും ചങ്ങനാശ്ശേരി പൊലീസും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
ജമ്മുകശ്മീരിൽ നിയന്ത്രണരേഖയോട് ചേർന്ന പ്രദേശങ്ങളിൽ പാക് ഡ്രോണുകൾ
ജമ്മുകശ്മീരിൽ നിയന്ത്രണ രേഖയോട് ചേർന്ന പ്രദേശങ്ങളിൽ പാക് ഡ്രോണുകൾ കണ്ടെത്തിയതിനെ തുടർന്ന് തിരച്ചിൽ ആരംഭിച്ചു സുരക്ഷാസേന. മെൻധാർ സെക്ടറിലെ ബാലാകോട്ട്, ലാംഗോട്ട്, ഗുർസായി നല്ലാ എന്നിവിടങ്ങളിൽ ഞായറാഴ്ച രാത്രി 9.15 ഓടെ അതിർത്തിക്കപ്പുറത്ത് നിന്നും ഡ്രോണുകളുടെ നീക്കം ശ്രദ്ധയിൽപ്പെട്ടതായി മേഖലയിലെ ഒരു ഉദ്യോഗസ്ഥൻ പറയുന്നു. വളരെ ഉയരത്തിൽ ഡ്രോണുകൾ പറക്കുകയും 5 മിനിറ്റിനുള്ളിൽ പാകിസ്താൻ ഭാഗത്തേക്ക് മടങ്ങുകയും ചെയ്തു. നിരീക്ഷണത്തിനായി ഡ്രോണുകൾ അയച്ചതാവാനാണ് സാധ്യതയെന്നാണ് പ്രാഥമിക വിലയിരുത്തൽ. മയക്കുമരുന്നോ ആയുധങ്ങളോ
സഹകരണ വകുപ്പിന്‍റെ ഓണം വിപണി മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും
സഹകരണ വകുപ്പിന്‍റെ ഓണം വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. 26 മുതല്‍ 10 ദിവസത്തേക്ക് ഓണം വിപണികള്‍ പ്രവര്‍ത്തിക്കുക. ഇക്കുറി 1800 ഓണചന്തകളാണ് ഉണ്ടാവുക. വൈകിട്ട് 5.30-ന് നടക്കുന്ന ചടങ്ങില്‍ സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അദ്ധ്യക്ഷത വഹിക്കും. സഹകരണ ഓണചന്തകള്‍ കണ്‍സ്യൂമര്‍ഫെഡിന്‍റെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുക. കണ്‍സ്യൂമര്‍ഫെഡിന്‍റെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍, ജില്ലാ മൊത്തവ്യാപാര സഹകരണ
സൈബർ ആക്രമണത്തിൽ നിയമ നടപടിക്കില്ല, പ്രസ്ഥാനം കൂടെ നിൽക്കുമെന്ന വിശ്വാസമുണ്ട്: ഉമാ തോമസ്
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ രാജി ആവശ്യപ്പെട്ടതിനു പിന്നാലെ തനിക്കെതിരേ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ഉമാ തോമസ് എം എൽഎ. പ്രസ്ഥാനം കൂടെ നിൽക്കുമെന്ന് വിശ്വാസമുണ്ടെന്ന് ഉമാ തോമസ് പറഞ്ഞു. കൂടുതൽ ഒന്നും പറയാനില്ല. രാഹുലിൻ്റെ വിഷയത്തിൽ പറയാനുള്ളത് ഇന്നലെ പറഞ്ഞിട്ടുണ്ട്. ഓരോരുത്തർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. സൈബർ ആക്രമണത്തിൽ നിയമനടപടി സ്വീകരിക്കില്ലെന്നും ആരുടെയും സ്വാതന്ത്ര്യത്തിലും കൈകടത്തുന്നില്ലെന്നും ഉമ തോമസ് കൊച്ചിയിൽ മാധ്യമങ്ങളോടു വ്യക്തമാക്കി. ഫേസ്ബുക്കിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലുമാണ് ഉമാ തോമസിനെ
സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സ്കോളർഷിപ്പ് വിതരണവും കുടുംബസംഗമവും നടന്നു
സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ്, വർത്തൂർ ഭാഗിൻ്റെ നേതൃത്വത്തിൽ 2025 വർഷത്തിലെ സ്കോളർഷിപ്പ് വിതരണവും കുടുംബസംഗമവും സർജാപ്പുര റോഡിലെ ISME ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ISME കോളേജ് ഡയറക്ടർ ഡോ.സി.മനോഹർ ഭദ്രദീപം കൊളുത്തി ആരംഭിച്ച ചടങ്ങിൽ, വർത്തൂർ ഭാഗ് പ്രസിഡണ്ട് റെനി വേലായുധൻ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി DRDO ഡയറക്ടർ എൽ എൻ രാഘവേന്ദ്ര പങ്കെടുത്ത യോഗത്തിൽ 89 വിദ്യാർത്ഥികൾക്കായി 13 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് വിതരണം നടത്തി.
അദ്ധ്യക്ഷപദം രാഹുൽ രാജിവച്ചത് മാതൃകാപരം: കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങൾ വളരെ ഗൗരവതരമാണെന്നും യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷപദം അദ്ദേഹം രാജിവച്ചത് മാതൃകാപരമാണെന്നും കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. രാഹുലിനെതിരെ നിയമപരമായി കേസ് രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമപരമായോ പാർട്ടിക്കോ ഇതുവരെ പരാതികൾ ലഭിച്ചിട്ടില്ല. എവിടെയും ഒരു കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ല. സിപിഎം അടക്കമുള്ള രാഷ്ട്രീയ എതിരാളികൾ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി
തിരുവനന്തപുരത്ത് തെരുവുനായയുടെ ആക്രമണം; 4 വയസ്സുകാരി അടക്കം 3 പേർക്ക് കടിയേറ്റു
തിരുവനന്തപുരത്ത് തെരുവുനായയുടെ ആക്രമണം. മംഗലപുരം പാട്ടത്തിൻകരയിൽ 4 വയസ്സുകാരി അടക്കം 3 പേർക്ക് കടിയേറ്റു. തിങ്കളാഴ്ച രാവിലെ ഒൻപതു മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് പല്ലുതേച്ചുകൊണ്ടിരുന്ന 4 വയസ്സുകാരി ദക്ഷിണയെയാണ് തെരുവുനായ ആദ്യം ആക്രമിച്ചത്. കുട്ടിക്ക് മുഖത്തും തലയിലും കെെയിലും കടിയേറ്റു. തടയാൻ ചെന്ന മുത്തച്ഛൻ ബാബു പിളളയ്ക്കും കടിയേറ്റു. അവിടെ നിന്നും ഓടിയ നായ അടത്തുളള കാവ് ക്ഷേത്രത്തിന് സമീപം വെച്ച് രാജേഷ് എന്നയാളെയും കടിച്ചു. കല്ലൂർ പാലം ഭാഗത്തേക്ക്
വന്ദേഭാരത് ഇനി പാഴ്‌സല്‍ തീവണ്ടിയും; 2 മാസത്തിനുള്ളില്‍ പുറത്തിറങ്ങും
വന്ദേഭാരത് പാഴ്‌സല്‍ തീവണ്ടി 2 മാസത്തിനുള്ളില്‍ പുറത്തിറങ്ങും. 16 കോച്ചുകളുള്ള 264 ടണ്‍ ചരക്ക് കൊണ്ടുപോകാന്‍ ശേഷിയുള്ള പാഴ്‌സല്‍ തീവണ്ടിയാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് പെരമ്പൂര്‍ ഇന്‍റഗ്രല്‍ കോച്ച് ഫാക്ടറി അധികൃതര്‍ അറിയിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ ചരക്ക് ഗതാഗതത്തിൻ്റെ വേഗം കൂട്ടി ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയാണ് ലക്ഷ്യം. തീവണ്ടിയുടെ പരമാവധി വേഗം മണിക്കൂറിൽ 160 കിലോമീറ്ററാണ്. മണിക്കൂറിൽ ശരാശരി 90 കിലോമീറ്റർ വേഗത്തിൽ വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐസിഎഫ് അധികൃതർ അറിയിച്ചു. നിലവിൽ
തോമസ് ഐസക്കിനെ ‘വിജ്ഞാന കേരളം’ഉപദേശകനാക്കിയതിനെതിരായ ഹർജി ഹൈക്കോടതി തള്ളി
മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ തോമസ് ഐസക്കിനെ ‘വിജ്ഞാന കേരളം’ പദ്ധതിയുടെ ഉപദേശകനാക്കിയതിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രതികരിച്ചത് തെറ്റിദ്ധാരണയുണ്ടാക്കുന്ന ഹര്‍ജിയെന്നാണ്. ഹര്‍ജി ഒരുപാട് തെറ്റിദ്ധാരണകളോടെയാണ് കോടതിയുടെ മുന്നിലെത്തിച്ചിരിക്കുന്നത്. അതിനാല്‍ ഹര്‍ജി തന്നെ നിലനില്‍ക്കുന്നതല്ലെന്ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. തോമസ് ഐസക്കിന്‍റെ നിയമനം ചോദ്യം ചെയ്തുകൊണ്ട് പായിച്ചിറ നവാസ് എന്നയാൾ പൊതുതാത്പര്യ ഹര്‍ജി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പായിച്ചിറ
ആലപ്പുഴ-ധൻബാദ് എക്‌സ്പ്രസിൽ പൊട്ടിത്തെറി ശബ്ദവും പുകയും
ആലപ്പുഴ-ധൻബാദ് എക്‌സ്പ്രസിൽ പൊട്ടിത്തെറി ശബ്ദവും പുകയും ഉയർന്നത് യാത്രക്കാരിൽ പരിഭ്രാന്തി പരത്തി. ട്രെയിൻ രാവിലെ ആറേമുക്കാലോടെ മാരാരിക്കുളത്ത് എത്തിയപ്പോഴാണ് സംഭവം. ട്രെയിനിൽ നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടതിനു പിന്നാലെ പാൻട്രി കാറിന്‍റെ ഭാഗത്തു നിന്നു പുക ഉയരുകയായിരുന്നു. തുടർന്ന് ട്രെയിൻ നിർത്തി പരിശോധിച്ചു. പൊട്ടിത്തെറിക്ക് കാരണമായത് ബ്രേക്ക് ബൈൻഡിംഗിലെ തകരാറാണ്. തുടർന്ന് തകരാർ പരിഹരിച്ച ശേഷം ട്രെയിൻ യാത്ര തുടക്കുകയായിരുന്നു.