ചങ്ങനാശ്ശേരിയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ. ബെംഗളൂരുവിൽ പഠിക്കുന്ന, മാമൂട് സ്വദേശി ആകാശ് മോനാണ് അറസ്റ്റിലായത്. 10 ഗ്രാം എംഡിഎംഎ, ഒരു കിലോ കഞ്ചാവ് എന്നിവയാണ് ഇയാളിൽ നിന്നും പിടികൂടിയത്.

ബെംഗളൂരുവിൽനിന്നാണ് ലഹരി എത്തിച്ചത്. ജില്ലാ ഡാൻസാഫ് ടീമും ചങ്ങനാശ്ശേരി പൊലീസും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

Related Posts