പുതിയ ഓഡിയോ സംഭാഷണങ്ങൾ പുറത്തുവന്നതിന് പിന്നാലെ കൂടുതൽ കുരുക്കിലായ രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിച്ച് ഷാഫി പറമ്പിൽ എം പി. ‘പാർട്ടി മുമ്പ് നടപടി എടുത്തിട്ടുണ്ട്, ഇനി കൂടുതൽ കാര്യങ്ങൾ പാർട്ടി ചെയ്യേണ്ടതില്ല. ഇനി കൂടുതൽ ചെയ്യേണ്ടതുണ്ടെങ്കിൽ പാർട്ടി ചർച്ച ചെയ്തു തീരുമാനിക്കണം.’ ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യങ്ങൾ ഉന്നയിച്ചതോടെ ഇക്കാര്യത്തിൽ കൂടുതൽ ഒന്നും പറയാനില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

അതേസമയം, എന്നാൽ പൊലീസ് കേസെടുത്താൽ രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നാണ് കെ മുരളീധരൻ പ്രതികരിച്ചത്. രാഹുലിനെ പാർട്ടിയിൽ നിന്ന് ഇപ്പോൾ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. യുഡിഎഫിൻ്റെ ഔദ്യോഗിക പരിപാടികളിൽ രാഹുൽ പങ്കെടുക്കുന്നില്ല. ഇനി പങ്കെടുത്താൽ നടപടി കടുപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Related Posts