സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ്, വർത്തൂർ ഭാഗിൻ്റെ നേതൃത്വത്തിൽ 2025 വർഷത്തിലെ സ്കോളർഷിപ്പ് വിതരണവും കുടുംബസംഗമവും സർജാപ്പുര റോഡിലെ ISME ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
ISME കോളേജ് ഡയറക്ടർ ഡോ.സി.മനോഹർ ഭദ്രദീപം കൊളുത്തി ആരംഭിച്ച ചടങ്ങിൽ, വർത്തൂർ ഭാഗ് പ്രസിഡണ്ട് റെനി വേലായുധൻ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി DRDO ഡയറക്ടർ എൽ എൻ രാഘവേന്ദ്ര പങ്കെടുത്ത യോഗത്തിൽ 89 വിദ്യാർത്ഥികൾക്കായി 13 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് വിതരണം നടത്തി. സ്കോളർഷിപ്പിന് അർഹരായ കുട്ടികളെ അനുമോദിച്ചു സംസാരിച്ച അതിഥികൾ പ്രചോദനാത്മകമായ നിരവധി ഉദ്ധരണികൾ കുട്ടികൾക്ക് വിശദീകരിച്ചുകൊടുത്തു. സമൂഹത്തിൽ സമന്വയ ചെയ്യുന്ന സേവാപ്രവർത്തനങ്ങളെ എടുത്തുപറഞ്ഞ രാഘവേന്ദ്രയും മനോഹറും സമന്വയയുടെ മാതൃകാപരമായ പ്രവർത്തനങ്ങളെ പ്രശംസിച്ചു.
ചടങ്ങിൽ സമന്വയ ബാംഗ്ലൂർ ജനറൽ സെക്രട്ടറി ശിവപ്രസാദ്, വൈസ് പ്രസിഡണ്ട് മനോജ്, നാരായണപ്രസാദ്, സരസ്വതി വിദ്യാനികേതന സ്കൂളിൻ്റെ ട്രഷറർ രവീന്ദ്ര ശേഖർ, പ്രോഗാം കൺവീനർ പി.ജയാനന്ദൻ, സ്ഥാനീയ സമിതി പ്രസിഡണ്ട്/ സെക്രട്ടറി/രക്ഷാധികാരികളായ ഉണ്ണികൃഷ്ണൻ, മുരളി കോരോത്, ഉഷ, ജയഗോപി, ബാലഗോപാൽ, സ്പോൺസർ പ്രതിനിധി ജനാർദ്ദനൻ തുടങ്ങിയവർ പങ്കെടുത്തു. സമന്വയ സെൻട്രൽ കമ്മിറ്റി അംഗങ്ങളും, മറ്റ് ഭാഗ് ഭാരവാഹികളും കൂടാതെ രാഷ്ട്രീയ നേതാക്കളും സന്നിഹിതരായിരുന്നു. വൈസ് പ്രസിഡണ്ട് പി എം മനോജ്, സമന്വയയുടെ പ്രവർത്തന പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. വൈസ് പ്രസിഡണ്ട് വിജയനുണ്ണി ദേശീയ മൂല്യങ്ങൾ കുട്ടികളിൽ അടിയുറച്ചു നിൽക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. ഭാഗ് സെക്രട്ടറി പി.ജയാനന്ദൻ സ്കോളർഷിപ് പരിപാടിയുടെ വിവരങ്ങൾ വിശദീകരിച്ചു. പരിപാടിയിൽ മുൻ കേന്ദ്ര മന്ത്രി വി .മുരളീധരൻ വീഡിയോയിലൂടെ സമന്വയ അംഗങ്ങൾക്ക് ആശംസകൾ നേർന്നു.
ധന്യ കെയും സുമേഷും അവതാരകരായ ചടങ്ങിൽ, ഷിബീഷ് സ്വാഗതവും ശങ്കരൻ നന്ദിയും പറഞ്ഞു.
ഏകദേശം 550 ൽ പരം പേർ പങ്കെടുത്ത പരിപാടിയിൽ കേരളീയ രീതിയിലുള്ള സദ്യയ്ക്ക് ശേഷം സമന്വയ അംഗങ്ങളുടെയും ബാലഗോകുലം കുട്ടികളുടേയും വിവിധ കലാപരിപാടികൾ, മാതൃസമിതി അംഗങ്ങളുടെ തിരുവാതിരകളി, നൃത്ത പരിപാടികൾ തുടങ്ങിയവ നടന്നു. ജ്യോതി സാജൻ അവതരിപ്പിച്ച തിരുവാതിരയും, ജ്യോതിശ്രീയുടെ മോഹിനിയാട്ടവും, “ടീം ആമോദ” അവതരിപ്പിച്ച “ഭ്രമ” ഡാൻസ് ഡ്രാമ യും സമന്വയ അംഗങ്ങളായ മുരളി കോരോതും ജഗന്നിധി നമശിവായവും നേതൃത്വം നൽകിയ ഓർക്കസ്ട്രയും പരിപാടിയുടെ മാറ്റു കൂട്ടി.