തിരുവനന്തപുരത്ത് തെരുവുനായയുടെ ആക്രമണം. മം​ഗലപുരം പാട്ടത്തിൻകരയിൽ 4 വയസ്സുകാരി അടക്കം 3 പേർക്ക് കടിയേറ്റു. തിങ്കളാഴ്ച രാവിലെ ഒൻപതു മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് പല്ലുതേച്ചുകൊണ്ടിരുന്ന 4 വയസ്സുകാരി ദക്ഷിണയെയാണ് തെരുവുനായ ആദ്യം ആക്രമിച്ചത്. കുട്ടിക്ക് മുഖത്തും തലയിലും കെെയിലും കടിയേറ്റു. തടയാൻ ചെന്ന മുത്തച്ഛൻ ബാബു പിളളയ്ക്കും കടിയേറ്റു.

അവിടെ നിന്നും ഓടിയ നായ അടത്തുളള കാവ് ക്ഷേത്രത്തിന് സമീപം വെച്ച് രാജേഷ് എന്നയാളെയും കടിച്ചു. കല്ലൂർ പാലം ഭാ​ഗത്തേക്ക് ഓടിയ തെരുവുനായ മറ്റുപലരെയും കടിച്ചതായും പരാതിയുണ്ട്. 4 വയസ്സുകാരി ദക്ഷിണ, രാജേഷ് ബാബു പിള്ള, എന്നിവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Related Posts