കാസര്‍ഗോഡ് പൈവളിഗെ പഞ്ചായത്തില്‍ നിന്ന് അനധികൃത മണല്‍ക്കടത്ത്. കോടിക്കണക്കിന് രൂപയുടെ ലാറ്ററൈറ്റ് മണ്ണാണ് ഇവിടെനിന്നും കർണ്ണാടകയടക്കമുള്ള അയൽസംസ്ഥാനങ്ങളിലേക്ക് മണല്‍ മാഫിയ കടത്തുന്നത്. സ്‌പോട്ട് മെമ്മോ നല്‍കിയിട്ടും ഇവരുടെ പ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്.
വില്ലേജ് ഓഫിസില്‍ നിന്നും സ്‌പോട്ട് മെമ്മോ നല്‍കിയിട്ടും മണല്‍ മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ യഥേഷ്ടം തുടരുകയാണ്. മണല്‍ കടത്ത് തടയാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വില്ലേജ് ഓഫിസര്‍ ജിയോളജി വകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിൻ്റെ പകര്‍പ്പ് ലഭിച്ചു.

പൈവളിഗെ പഞ്ചായത്തിലെ ബായാര്‍ വില്ലേജിലെ പാതക്കലിൽ നിന്നാണ് വ്യാപകമായി മണല്‍ കടത്തുന്നത്. പ്രദേശത്തെ ഏക്കര്‍ കണക്കിന് വരുന്ന ഭൂമി തുരന്നെടുത്ത നിലയിലാണുള്ളത്. കോടിക്കണക്കിന് രൂപ വിലവരുന്ന ലാറ്ററൈറ്റ് മണ്ണാണ് ഇവിടെ നിന്ന് കടത്തുന്നത്. കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലേക്കാണ് മണ്ണ് കടത്തുന്നത്. വലിയ ലോറികളിലായി അര്‍ധരാത്രിയിലാണ് പ്രദേശത്തുനിന്ന് മണ്ണ് കൊണ്ടുപോകുന്നത്.

Related Posts