തിപ്പസാന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷൻ ചർച്ച ഇന്ന്
തിപ്പസാന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷൻ “മലയാള സാഹിത്യം പുരോഗമന സാനുക്കളിൽ – എം കെ സാനു ഓർമ്മ” വിഷയത്തിൽ ചർച്ച സംഘടിപ്പിക്കുന്നു. ഇന്ന് ന്യൂ തിപ്പസാന്ദ്രയിലുള്ള ഹോളി ക്രോസ്സ് സ്‌കൂളിലാണ് പരിപാടി. എഴുത്തുകാരൻ കെ.ആർ.കിഷോർ വിഷയം അവതരിപ്പിക്കും. രതി സുരേഷ് ചർച്ച ഉദ്‌ഘാടനം ചെയ്യും. കുടുതൽ വിവരങ്ങൾക്ക് 94484 73267, 9964 113800 വിളിക്കുക.
കുട്ടനാടിന്‍റെ മുഖച്ഛായ മാറ്റാൻ കേന്ദ്രം; പ്രൊജക്ട് റിപ്പോർട്ട് ഉടൻ
കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ കുട്ടനാട്ടിൽ മത്സ്യകൃഷി വ്യാപിപ്പിക്കാൻ ബഹുമുഖ പദ്ധതികൾ. ആധുനികവും പരമ്പരാഗതവുമായ കൃഷി രീതികളിൽ മത്സ്യ കർഷകർക്ക് പരിശീലനം നൽകും. നെൽകൃഷിയുമായി ചേർന്നുള്ള സംയോജിത മത്സ്യകൃഷി, കൂടു മത്സ്യകൃഷി, ബയോഫ്ളോക് മത്സ്യകൃഷി, ഒരു മത്സ്യം ഒരു നെല്ല്, (മത്സ്യ വിസർജ്യവും ഭക്ഷണാവശിഷ്ടങ്ങളും ഉപയോഗപ്പെടുത്തിയുള കൃഷി) എന്നിവയാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക. വിശദ പ്രോജക്ട് റിപ്പോർട്ട് ഉടൻ തയ്യാറാക്കും. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) കേന്ദ്ര ഫിഷറീസ് സഹമന്ത്രി
രാഹുൽ മാങ്കൂട്ടത്തിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ നടപടിയെടുത്ത് കോൺഗ്രസ്. പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു. അതേസമയം, രാഹുലിൻ്റെ രാജി പാർട്ടി ആവശ്യപ്പെട്ടില്ല. സസ്പെൻഡ് ചെയ്തതോടെ, അടുത്ത നിയമസഭാ സമ്മേളനത്തിൽ രാഹുലിന് പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും. എന്നാൽ, നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ രാഹുൽ അവധിയിൽ പ്രവേശിക്കാനാണ് സാധ്യത. ആരോപണങ്ങൾക്കു പിന്നാലെ രാഹുൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് സ്ഥാനം രാജിവച്ചിരുന്നു. രാഹുൽ എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്ന് പാർ ട്ടിക്കുള്ളിൽത്തന്നെ അഭിപ്രായം
ഉമാ തോമസിന് എതിരെ സൈബര്‍ ആക്രമണം
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ ഉമാ തോമസ് എംഎൽഎക്കെതിരെ കടുത്ത സൈബർ ആക്രമണം. വാട്‌സാപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലുമാണ് ഉമാ തോമസിനെ അപകീർത്തിപ്പെടുത്തിയും തെറിവിളിച്ചും പ്രതികരണങ്ങളെത്തിയത്. ഉമാ തോമസിൻ്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ നിരവധി കമന്റുകളാണ് ഇതിനോടകം വന്നത്.‘ഭർത്താവ് പി ടി തോമസിന്റെ മരണത്തെ തുടർന്ന് എംഎൽഎ ആയ ആളാണ് താങ്കള്‍, രാഷ്ട്രീയത്തിൽ താങ്കൾക്ക് വിവരമില്ല’ ‘സ്വന്തം പേരിനായാണ് രാഹുലിനെതിരെ സംസാരിക്കുന്നത്’ ‘രാഹുലിനെ പുറത്താക്കാൻ പറഞ്ഞാൽ ഉടനെ പുറത്താക്കാൻ
വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ റാപ്പർ വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിങ്കളാഴ്‌ച വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ പോലീസിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർക്കാൻ കൂടുതൽ രേഖകൾ ഹാജരാക്കാൻ പരാതിക്കാരിയുടെ അഭിഭാഷക സമയം ആവശ്യപ്പെട്ടതോടെയാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. വിവാഹ വാഗ്ദാനം നൽകി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടശേഷം വേടൻ വിവാഹത്തിൽ നിന്ന് പിൻമാറിയെന്ന് പരാതിയിൽ
ദർഷിത കൊല്ലപ്പെട്ടത് വായിൽ സ്ഫോടകവസ്തു തിരുകി പൊട്ടിച്ചെന്ന് സൂചന
കല്യാട് മോഷണം നടന്ന വീട്ടിലെ യുവതി കൊല്ലപ്പെട്ടത്, വായിൽ സ്ഫോടക വസ്തു (ക്വാറികളിൽ ഉപയോഗിക്കുന്ന ഇലക്ട്രിക് ഡിറ്റനേറ്റർ ) പൊട്ടിയാണെന്ന് സൂചന. കർണാടക സാലിഗ്രാമത്തിലെ ലോഡ്‌ജിലാണ് ദർഷിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദർഷിതയുടെ സുഹൃത്ത് സിദ്ധരാജുവിനെ കർണാടക പോലീസ് പിടികൂടിയിരുന്നു. ദർഷിതയുടെ ഭർത്താവിൻ്റെ വീട്ടിൽനിന്ന് 30 പവൻ സ്വർണവും നാല് ലക്ഷം രൂപയുമാണ് കാണാതായത്. പണവും സ്വർണ്ണവും നഷ്ടപ്പെട്ട ദിവസമാണ് വീട് പൂട്ടി ദർഷിത കർണാടകയിലേക്ക് പോയത്. പണവും സ്വർണ്ണവും
മത്സ്യത്തൊഴിലാളിയുടെ മൃതദേഹം വലയിൽ കുരുങ്ങിയ നിലയിൽ
കടലിൽവീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം വലയിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തി. ചെറിയതുറ ബീമാപള്ളി കോളനിയിൽ പരേത രായ ജെറോണിൻ്റെയും ഫിലോമിനയുടെയും മകൻ ആൽബി (49) യുടെ മൃതദേഹമാണ് വിഴിഞ്ഞത്തുനിന്ന് മീൻപിടിത്തത്തിനുപോയ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുരുങ്ങിയത്. മത്സ്യത്തൊഴിലാളികൾ അറിയിച്ചതിനെതുടർന്ന് പോലീസ് ബോട്ടിലെത്തി മൃതദേഹം കരയ് ക്കെത്തിച്ചു. ശനിയാഴ്‌ച വൈകിട്ടോടെയായിരുന്നു ചെറിയതുറ ഭാഗത്തുനിന്ന് ആൽബിയെ കടലിൽവീണ് കാണാതായത്. ഞായറാഴ്‌ച ഉച്ചയോടെ ചെറിയതുറ ഭാഗത്തുനിന്നാണ് മൃതദേഹം ലഭിച്ചത്.
കണ്ണൂരിൽ കവർച്ച നടന്ന വീട്ടിലെ യുവതി കർണാടകയിൽ കൊല്ലപ്പെട്ട നിലയിൽ
കണ്ണൂർ ഇരിക്കൂർ കല്യാട് ചുങ്കസ്ഥാനത്ത് വൻ കവർച്ച നടന്ന വീട്ടിലെ യുവതിയെ കർണാടകയിലെ ഹുൺസൂരിൽ കൊലപ്പെട്ട നിലയിൽ കണ്ടെത്തി. ചുങ്കസ്ഥാനം പടിഞ്ഞാറെക്കരയിൽ താമസിക്കുന്ന അഞ്ചാംപുര ഹൗസിൽ കെ.സി. സുമതയുടെ വിദേശത്തുള്ള മകൻ എ.പി. സുഭാഷിൻ്റെ ഭാര്യ കർണാടക ഹുൺസൂർ സ്വദേശിനി ദർഷിത (22)യെയാണ് മൈസുരു സാലിഗ്രാമത്തിലെ ഒരു ലോഡ്‌ജിൽ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ കർണാടക പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കർണാടക സ്വദേശിയായ ഒരാളെയാണ് കർണാടക സാലിഗ്രാമ പൊലീസ്
വിദ്യാരണ്യപുര കൈരളി സമാജത്തിൻ്റെ (വികാസ്) ഓണച്ചന്ത നാളെ മുതൽ
വിദ്യാരണ്യപുര കൈരളി സമാജത്തിൻ്റെ (വികാസ്) ഓണച്ചന്ത സെപ്റ്റംബർ 3, 4 (നാളെയും മറ്റെന്നാളും) തീയതികളിൽ നടത്തും. വിദ്യാരണ്യപുര സമാജം ഓഫീസിനടുത്ത് വച്ച് (No.388, 12th Cross, 5th Main, 3rd Block, BEL Layout, Opp.BBMP Volley Ball Court, Vidyaranyapura) നടത്തുന്ന ഓണചന്തയിൽ നേന്ത്രപ്പഴം, ചിപ്സ്, ശർക്കര വരട്ടി, വെളിച്ചെണ്ണ, പാലട, പപ്പടം, ഹൽവ, തുണിത്തരങ്ങൾ തുടങ്ങി അവശ്യ സാധനങ്ങൾ ലഭ്യമാകും. കാലത്ത് 9 മണി മുതൽ രാത്രി
വസ്ത്രങ്ങൾ കൈമാറി
ഓണത്തിൻ്റെ സന്തോഷം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കുവാൻ കേരള എഞ്ചിനീയേഴ്‌സ് അസോസിയേഷനും(KEA) ഈസ്റ്റ് കൾച്ചറൽ അസോസിയേഷനും(ECA) ചേർന്ന് വസ്ത്രങ്ങളും ടോയ്ലറ്ററീസും ശേഖരിച്ചു സമാനഹള്ളി ചാരിറ്റിക്ക് നൽകി. ഡോ. ജോർജ് കണ്ണന്താനത്തിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം മുഖേന HIV ബാധിതർക്കും ഭിന്നശേഷിയുള്ളവർക്കും മുതിർന്ന പൗരന്മാർക്കും സഹായങ്ങൾ കൈമാറി. ECA യെ പ്രതിനിധീകരിച്ച് ബിജോയ് പീറ്റർ, ജയരാജ് മേനോൻ KEAയെ പ്രതിനിധീകരിച്ച് വേണുഗോപാൽ, അർജുൻ, ഷാനോജ്, ജിഷിദ്, ഹിരൺ എന്നിവർ നേതൃത്വം