മാസപ്പിറവി ദൃശ്യമായി;  നബിദിനം സെപ്തംബര്‍ 5ന്
Kerala
0 min read
7.6k

മാസപ്പിറവി ദൃശ്യമായി; നബിദിനം സെപ്തംബര്‍ 5ന്

ഓഗസ്റ്റ്‌ 25, 2025
0

കേരളത്തില്‍ നബിദിനം സെപ്തംബര്‍ 5ന്. ഞായറാഴ്ച റബീഉല്‍ അവ്വല്‍ മാസപ്പിറവി സംസ്ഥാനത്ത് പലയിടങ്ങളിലും ദൃശ്യമായ സാഹചര്യത്തിലാണ് പ്രഖ്യാപനം. സംയുക്ത ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി എന്നിവരാണ് പ്രഖ്യാപനം നടത്തിയത്.കോഴിക്കോട് കാപ്പാട് കടപ്പുറത്ത് ഉള്‍പ്പെടെ മാസപ്പിറവി കണ്ടു. ഇതോടെ അടുത്തമാസം അഞ്ചിന് നബിദിനം എന്നതില്‍ ഔദ്യോഗിക അറിയിപ്പ് നല്‍കി.

Continue Reading
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരും: ഇന്ത്യൻ അംബാസഡർ
India
0 min read
9.9k

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരും: ഇന്ത്യൻ അംബാസഡർ

ഓഗസ്റ്റ്‌ 25, 2025
0

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് പ്രഖ്യാപിച്ച് റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാർ. ഏറ്റവും മികച്ച ഡീൽ എവിടെ നിന്നാണോ ലഭിക്കുന്നത് അവിടെ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് അംബാസഡർ അറിയിച്ചു. അമേരിക്കയുടെ ഇപ്പോഴത്തെ താരിഫ് നയങ്ങൾക്കെതിരെ അദ്ദേഹം പ്രതികരിച്ചു. രാജ്യത്തിൻ്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള എണ്ണ വിപണിയിൽ സ്ഥിരത കൈവരിക്കാൻ റഷ്യയുമായുള്ള സഹകരണം സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയുടെ തീരുമാനം

Continue Reading
ജയമഹൽ കരയോഗം കുടുംബ സംഗമം ‘ജയമഹോത്സവം’ സംഘടിപ്പിച്ചു
Association News
1 min read
7.9k

ജയമഹൽ കരയോഗം കുടുംബ സംഗമം ‘ജയമഹോത്സവം’ സംഘടിപ്പിച്ചു

ഓഗസ്റ്റ്‌ 25, 2025
0

കെ എൻ എസ് എസ് ജയമഹൽ കരയോഗത്തിൻ്റെ 36മത് കുടുംബ സംഗമം ‘ജയമഹോത്സവം’ യെലഹങ്കയിലെ ഡോ. ബി.ആർ.അംബേദ്കർ ഭവനിൽ വെച്ച് നടന്നു. കരയോഗ കുടുബാoഗങ്ങളുടെ കലാ പരിപാടികളോടെ ആരംഭിച്ച സംഗമത്തിന് പദ്‌മശ്രീ രാമചന്ദ്രൻ പുലവരും സംഘവും (ഷൊർണൂർ) അവതരിപ്പിച്ച തോൽപ്പാവകൂത്ത്, ടൈംസ് ജോക്സ് കോഴിക്കോട് സംഘം അവതരിപ്പിച്ച സംഗീത സന്ധ്യ എന്നിവ അരങ്ങേറി. മുൻ കോഴിക്കോട് കോർപ്പറേഷൻ കൗൺസിലരും ബി ജെ പി കേരള യുവ മോർച്ച നേതാവുമായ നവ്യ

Continue Reading
എച്ച്.ഐ.വി കേസുകൾ കൂടുന്നതായി റിപ്പോർട്ട്
Kerala
1 min read
8.3k

എച്ച്.ഐ.വി കേസുകൾ കൂടുന്നതായി റിപ്പോർട്ട്

ഓഗസ്റ്റ്‌ 25, 2025
0

സംസ്ഥാനത്ത് എച്ച്.ഐ.വി കേസുകൾ കൂടുന്നതായി റിപ്പോർട്ട്. 2024-25 ലെ റിപ്പോർട്ട് പ്രകാരം പാലക്കാട് 5203, തിരുവനന്തപുരത്ത് 5094, എച്ച്.ഐ.വി ബാധിതരുണ്ട്. നേരത്തെ പാലക്കാട് മാത്രമായിരുന്നു ഈ പട്ടികയിൽ ഉണ്ടായിരുന്നത്. ഇപ്പോൾ തിരുവനന്തപുരത്തും കേസുകൾ വർദ്ധിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. കഴിഞ്ഞ ഒരു വർഷത്തിനിടെ തിരുവനന്തപുരത്ത് 123 പേരും പാലക്കാട് 42പേരും രോഗബാധിതരായി. 2647 എച്ച്.ഐ.വി ബാധിതരുള്ള തൃശൂരും ജാഗ്രതയുണ്ട്. 2024-25ൽ ആകെ 1213 പേരാണ് വൈറസ് ബാധിതരായത്. ഇതിൽ 197പേർ

Continue Reading
റനിൽ വിക്രമസിംഗെയുടെ അറസ്റ്റ്, ശ്രീലങ്കൻ സർക്കാരിനെതിരെ ഡോ: ശശിതരൂർ എംപി
India
0 min read
9.7k

റനിൽ വിക്രമസിംഗെയുടെ അറസ്റ്റ്, ശ്രീലങ്കൻ സർക്കാരിനെതിരെ ഡോ: ശശിതരൂർ എംപി

ഓഗസ്റ്റ്‌ 25, 2025
0

മുൻ പ്രസിഡണ്ട് റനിൽ വിക്രമസിംഗെയുടെ അറസ്റ്റിൽ ശ്രീലങ്കൻ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി ഡോ: ശശിതരൂർ എംപി. നിസ്സാര കാര്യത്തിനാണ് മുൻ പ്രസിഡണ്ടിൻ്റെ അറസ്റ്റ് എന്നും ലങ്കൻ സർക്കാർ അന്തസ്സോടെ പെരുമാറണം എന്നും തരൂർ പറഞ്ഞു. “മുൻ ശ്രീലങ്കൻ പ്രസിഡണ്ട് റനിൽ വിക്രമസിംഗെയെ ഒറ്റനോട്ടത്തിൽ നിസ്സാരമെന്ന് തോന്നുന്ന കുറ്റങ്ങളുടെ പേരിൽ തടങ്കലിൽ വച്ചതിനെക്കുറിച്ച് ആശങ്കയുണ്ട്. അദ്ദേഹത്തിൻ്റെ ആരോഗ്യപ്രശ്നങ്ങൾ കാരണം അദ്ദേഹത്തെ ഇതിനകം തന്നെ ജയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്,” റനിൽ വിക്രമസിംഗെയ്‌ക്കൊപ്പമുള്ള ഒരു

Continue Reading
ഡോംലൂർ മലയാളീ അസ്സോസിയേഷൻ്റെ (DMA) ഓണാഘോഷം ഒക്ടോബർ 26ന്
Association News
1 min read
9.7k

ഡോംലൂർ മലയാളീ അസ്സോസിയേഷൻ്റെ (DMA) ഓണാഘോഷം ഒക്ടോബർ 26ന്

ഓഗസ്റ്റ്‌ 24, 2025
0

ഡോംലൂർ മലയാളീ അസ്സോസിയേഷൻ്റെ (DMA) ഈ വർഷത്തെ ഓണാഘോഷം ഒക്ടോബർ 26ന് ഇന്ദിരാനഗറിലെ NDK കല്യാണ മന്ദിരത്തിൽ നടക്കുന്ന ഓണാഘോഷത്തിൽ കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറും. കൈകൊട്ടിക്കളി, കുട്ടികളുടെ കലാപരിപാടികൾ, സംഗീത പരിപാടി, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക +91 8884320290

Continue Reading
കുന്ദലഹള്ളി കേരളസമാജം ചർച്ച സംഘടിപ്പിക്കുന്നു
Association News
1 min read
9.9k

കുന്ദലഹള്ളി കേരളസമാജം ചർച്ച സംഘടിപ്പിക്കുന്നു

ഓഗസ്റ്റ്‌ 24, 2025
0

കുന്ദലഹള്ളി കേരളസമാജം എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ സതീഷ് തോട്ടശ്ശേരിയുടെ കഥാസമാഹാരം ‘പവിഴമല്ലി പൂക്കുംകാലം’ എന്ന പുസ്തകത്തിൻ്റെ ചർച്ച സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 27 ന് ബുധനാഴ്‌ച BEML Layout ൽ സ്ഥിതിചെയ്യുന്ന കലാക്ഷേത്രയിലാണ് ചർച്ച നടക്കുക. കൂടുതൽ വിവരങ്ങൾക്ക് 98457 51628.

Continue Reading
‘ഡിജിറ്റൽ കാലം വായനയെ പുനർനിർവ്വചിക്കുന്നു’ – റൈറ്റേഴ്സ് ഫോറം സംവാദം
Association News
1 min read
8.8k

‘ഡിജിറ്റൽ കാലം വായനയെ പുനർനിർവ്വചിക്കുന്നു’ – റൈറ്റേഴ്സ് ഫോറം സംവാദം

ഓഗസ്റ്റ്‌ 24, 2025
0

വായനയുടെ ആഴവും പരപ്പും പുനർനിർവചിക്കുന്ന ഡിജിറ്റൽ കാലം സംവേദനത്തിൻ്റെ മാനങ്ങളെ പുതുക്കിപ്പണിയുകയും രചയിതാവും വായനക്കാരനും തമ്മിലുള്ള അകലം ഇല്ലാതാക്കുകയും ചെയ്യുകയാണെന്ന് ബാംഗ്ലൂർ മലയാളി റൈറ്റേഴ്‌സ് ഫോറം സംവാദം വിലയിരുത്തി.‘ഡിജിറ്റൽ കാലത്തെ വായന’ എന്ന വിഷയത്തിൽ നടന്ന സംവാദത്തിന് പ്രമുഖ കഥാകാരി ആഷ് അഷിത, എഴുത്തുകാരി സോണിയ ചെറിയാൻ, കവി ടി.പി.വിനോദ് എന്നിവർ നേതൃത്വം നൽകി.പുസ്തകങ്ങളിൽ നിന്ന് ഡിജിറ്റൽ പ്രതലത്തിലേക്കുള്ള മാറ്റം എഴുത്തുകാരൻ്റെ പ്രാമാണികതയെ റദ്ദാക്കുകയും ബഹുമുഖമായ വായനയുടെ പുതിയ തുറസ്സുകൾ

Continue Reading
പെരിയ ഇരട്ടകൊല; പരോൾ അനുവദിച്ചതിനെതിരെകോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം
Kerala
0 min read
8.9k

പെരിയ ഇരട്ടകൊല; പരോൾ അനുവദിച്ചതിനെതിരെകോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

ഓഗസ്റ്റ്‌ 24, 2025
0

പെരിയ ഇരട്ടകൊലക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെ കാസർഗോഡ് കല്യോട്ട് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തളളുമായി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ പൊലീസ് കലോട്ട് ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിരുന്നു. കൃപേഷിൻ്റെയും ശരത്ലാലിൻ്റെയും കല്യോട്ടെ സ്മൃതികുടീരത്തിൽനിന്ന് ഏച്ചിലടുക്കത്തേക്ക് നീങ്ങിയ പ്രതിഷേധ മാർച്ചിനിടെയാണ് സംഘർഷം നടന്നത്. ഇരട്ടക്കൊലക്കേസിൽ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടവരിൽ

Continue Reading
ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു
Kerala
0 min read
9.6k

ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

ഓഗസ്റ്റ്‌ 24, 2025
0

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. വയനാട് സ്വദേശിയായ 25 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നാണ് ഇയാൾ രോഗലക്ഷണത്തോടെ ചികിത്സതേടി ആശുപത്രിയിൽ എത്തിയത്. സംസ്ഥാനത്ത് ഇതോടെ അമീബിക് മസ്‌തിഷ്ക ജ്വരം സ്ഥിരീകരിച്ചവരുടെ എണ്ണം 8 ആയി. മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലെ രോഗികളാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉള്ളത്. ഇതിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 6 പേരും

Continue Reading