കണ്ണൂരിൽ എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റു
Kerala
0 min read
8.4k

കണ്ണൂരിൽ എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റു

ഓഗസ്റ്റ്‌ 24, 2025
0

കണ്ണൂർ തോട്ടടയിൽ എസ്എഫ്ഐ എടക്കാട് ഏരിയ സെക്രട്ടറി കെ എം വൈഷ്ണവിന് കുത്തേറ്റു. ഇന്ന് വൈകിട്ട് 3 മണിയോടെയാണ് വൈഷ്ണവിനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. തോട്ടട എസ് എൻ ജി കോളേജിന് മുന്നിൽ വിദ്യാർത്ഥിനിയെ ശല്യം ചെയ്തത് വൈഷ്ണവ് ചോദ്യം ചെയ്തു. പിന്നാലെ ബൈക്കിൽ എത്തിയ സംഘം വൈഷ്ണവിനെ ആക്രമിക്കുകയായിരുന്നു. കാലിനും കൈക്കും കുത്തേറ്റ വൈഷ്ണവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിൽ മൂർച്ചയേറിയ ആയുധത്തിന്‍റെ ഒരു ഭാഗം തറച്ചു

Continue Reading
സഹോദരിയെ ശല്യപ്പെടുത്തിയ യുവാവിനെ വെട്ടിക്കൊന്നു
India
0 min read
9.6k

സഹോദരിയെ ശല്യപ്പെടുത്തിയ യുവാവിനെ വെട്ടിക്കൊന്നു

ഓഗസ്റ്റ്‌ 24, 2025
0

സഹോദരിയെ ശല്യപ്പെടുത്തിയ യുവാവിനെ സഹോദരൻ വെട്ടിക്കൊന്നു. സഹോദരിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നടത്തിയ ആഘോഷത്തിനുശേഷം സഹോദരൻ വെട്ടിക്കൊല്ലുകയായിരുന്നു. മധ്യപ്രദേശിലെ ഗുണ ജില്ലയിൽ കഴിഞ്ഞ ഇന്നലെയായിരുന്നു സംഭവം. പ്രതിയായ അഭിഷേക് ടിങ്ക സഹോദരിയുടെ ജന്മദിനകേക്ക് മുറിക്കാനുപയോഗിച്ച വലിയ കത്തി ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട അനിൽ സഹോദരിയെ പലവിധത്തിലും ശല്യപ്പെടുത്തിയിരുന്നതായും തന്നെ വിവാഹം കഴിക്കാൻ സമ്മതിച്ചാൽ സ്വർണം, വെള്ളി ആഭരണങ്ങൾ നൽകാമെന്നും പറഞ്ഞിരുന്നു. ശല്യം സഹിക്കാനാവാതെ യുവതി സഹോദരനോട് പരാതിപ്പെടുകയായിരുന്നു. ക്ഷുഭിതനായ യുവാവും സുഹൃത്തുക്കളും

Continue Reading
ചൊവ്വാഴ്‌ച മുതൽ സംസ്ഥാനത്ത് മഴ ശക്തമാകും
Kerala
1 min read
8.4k

ചൊവ്വാഴ്‌ച മുതൽ സംസ്ഥാനത്ത് മഴ ശക്തമാകും

ഓഗസ്റ്റ്‌ 24, 2025
0

ചൊവ്വാഴ്‌ച മുതൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.തൃശൂർ, പാലക്കാട്, മലപ്പുറം, ഇടുക്കി, കോഴിക്കോട്, വയനാട്, കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ ചൊവ്വാഴ്ച യെല്ലോ അലർട്ടാണ്. ബുധനാഴ്‌ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും വ്യാഴാഴ്ച വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്

Continue Reading
സർഗ്ഗധാര സാംസ്കാരിക സമിതി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Association News
0 min read
7.5k

സർഗ്ഗധാര സാംസ്കാരിക സമിതി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഓഗസ്റ്റ്‌ 24, 2025
0

സർഗ്ഗധാര സാംസ്കാരിക സമിതിയുടെ വാർഷിക പൊതുയോഗം നടന്നു. പുതിയ ഭാരവാഹികളായി ഇന്ദിരബാലൻ(പ്രസിഡണ്ട്‌ ), കൃഷ്ണപ്രസാദ്(വൈസ് പ്രസിഡണ്ട്‌ ), അനിത ചന്ദ്രോത്ത്(സെക്രട്ടറി ), പ്രസാദ്(ജോയിൻ സെക്രട്ടറി ), ശ്രീജേഷ്(ഖജാൻജി ) എന്നിവരെ തിരഞ്ഞെടുത്തു. സുധാകരൻ രാമന്തളി, വിഷ്ണുമംഗലം കുമാർ, പി. കൃഷ്ണകുമാർ എന്നിവരാണ് ഉപദേശകസമിതി അംഗങ്ങൾ.ഭരണസമിതി അംഗങ്ങളായി ഷാജി അക്കിത്തടം, സേതുനാഥ്, വി കെ വിജയൻ, മനോജ്‌, ബാലസുബ്രഹ്മണ്യൻ, സുധ കരുണാകരൻ, ജയലക്ഷ്മി, രതി സുരേഷ് എന്നിവരേയും തിരഞ്ഞെടുത്തു.

Continue Reading
പഞ്ചാബിൽ എൽ.പി.ജി ടാങ്കർ പൊട്ടിത്തെറിച്ച് 7 പേർ മരിച്ചു; 15 പേർക്ക് പരിക്ക്
India
1 min read
7.7k

പഞ്ചാബിൽ എൽ.പി.ജി ടാങ്കർ പൊട്ടിത്തെറിച്ച് 7 പേർ മരിച്ചു; 15 പേർക്ക് പരിക്ക്

ഓഗസ്റ്റ്‌ 24, 2025
0

പഞ്ചാബിൽ എൽ.പി.ജി ടാങ്കർ പൊട്ടിത്തെറിച്ച് 7 പേർ മരിച്ചു. പഞ്ചാബിലെ ഹോഷിയാർപൂർ- ജലന്ധർ റോഡിൽ മണ്ടിയാല അഡ്ഡക്ക് സമീപം പിക്കപ്പ് വാഹനവുമായി കുട്ടിയിടിച്ച് എൽ.പി.ജി ടാങ്കർ പൊട്ടിത്തെറിച്ചാണ് അപകടം. 15 പേർക്ക് പരിക്കേറ്റു. ബൽവന്ത്റായ്, ധർമേന്ദർ വർമ്മ, മഞ്ജിത് സിങ്, വിജയ്, ജസ്വിന്ദർ കൗർ, ആരാധന വർമ്മ, ലോറി ഡ്രൈവറായിരുന്ന സുഖജീത് സിങ് എന്നിവരാണ് മരിച്ചത്. രാംനഗർ ധേഹ ലിങ്ക് റോഡിലേക്ക് തിരിയുന്നതിനിടെ ടാങ്കർ പിക്കപ്പ് ലോറിയിൽ ഇടിക്കുകയായിരുന്നു. ഹർബൻസ്

Continue Reading
രാഹുൽ എത്രയും പെട്ടെന്ന് രാജിവെക്കണം: ഉമ തോമസ് എംഎൽഎ
Kerala
0 min read
7.6k

രാഹുൽ എത്രയും പെട്ടെന്ന് രാജിവെക്കണം: ഉമ തോമസ് എംഎൽഎ

ഓഗസ്റ്റ്‌ 24, 2025
0

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി ആവശ്യം കടുക്കുന്നതിനിടെ ശക്തമായ പ്രതികരണവുമായി ഉമ തോമസ് എംഎൽഎ രാഹുൽ എത്രയും പെട്ടെന്ന് രാജിവെക്കണം എന്നുതന്നെയാണ് പറയാനുള്ളത്. മറ്റു പ്രസ്ഥാനങ്ങൾ എങ്ങനെയാണ് എന്നുള്ളതല്ല പരിഗണിക്കേണ്ടതെന്നും ഉമ തോമസ് പറഞ്ഞു. കോൺഗ്രസ് എന്നും സ്ത്രീകളെ ചേർത്തുപിടിച്ചിട്ടേയുള്ളൂ. ഇന്നലെ പത്രസമ്മേളനം നടത്താൻ തീരുമാനിച്ചതിനു പിന്നാലെ അത് മറ്റിവെച്ചത് എന്തിനാണെന്ന് മനസ്സിലായില്ലെന്നും ഉമ തോമസ് വ്യക്തമാക്കി. ആരോപണം തെറ്റാണെങ്കിൽ ആ നിമിഷംതന്നെ മാനനഷ്ടക്കേസ് കൊടുക്കാമായിരുന്നു. അങ്ങനെ ചെയ്‌തിട്ടില്ലല്ലോ. അപ്പോൾ ഇത്

Continue Reading
സ്ത്രീധനം കുറഞ്ഞതിൻ്റെ പേരിൽ ഭാര്യയെ തീകൊളുത്തികൊന്നു
India
0 min read
8.8k

സ്ത്രീധനം കുറഞ്ഞതിൻ്റെ പേരിൽ ഭാര്യയെ തീകൊളുത്തികൊന്നു

ഓഗസ്റ്റ്‌ 24, 2025
0

ഉത്തർപ്രദേശിൽ സ്ത്രീധനത്തിൻ്റെ പേരിൽ ഭർത്താവ്, ഭാര്യയെ തീകൊളുത്തി കൊന്നു. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. നിക്കി ഭാട്ടി (28) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് വിപിൻ ഭാട്ടിയയെ പൊലീസ് അറസ്റ്റ് ചെയ്തു. 36 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു കൊലപാതകം. വിപിൻ ഭാട്ടിയും നിക്കിയും 2016ലാണ് വിവാഹം കഴിക്കുന്നത്. നിക്കിയെ വിവാഹം കഴിഞ്ഞതിന് പിന്നാലെ സ്ത്രീധനത്തിൻ്റെ പേരിൽ ഭർത്താവും കുടുംബവും നിരന്തരം ഉപദ്രവിച്ചിരുന്നതായി സഹോദരി കാഞ്ചൻ പറയുന്നു. വിപിൻ്റെ സഹോദരനെയാണ് കാഞ്ചൻ

Continue Reading
അമ്മയിൽ വനിതാ നേതൃത്വം വന്നതിൽ സന്തോഷമുണ്ടെന്ന് നടി റിമ കല്ലിങ്കൽ
Entertainment
1 min read
9.6k

അമ്മയിൽ വനിതാ നേതൃത്വം വന്നതിൽ സന്തോഷമുണ്ടെന്ന് നടി റിമ കല്ലിങ്കൽ

ഓഗസ്റ്റ്‌ 24, 2025
0

താര സംഘടനയായ അമ്മയിൽ വനിതാ നേതൃത്വം വന്നതിൽ സന്തോഷമുണ്ടെന്ന് നടി റിമ കല്ലിങ്കൽ. സംഘടനയിൽ ഒരുപാട് കാര്യങ്ങൾ ആദ്യമായി നടക്കുകയാണെന്നും അതിനെ നല്ല രീതിയിലാണ് കാണുന്നതെന്നും റിമ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. സംഘടനയിൽ നിന്ന് പോയവരെ തിരികെ കൊണ്ടുവരുമെന്ന് പ്രസിഡണ്ട് ശ്വേത മേനോൻ പറഞ്ഞിരുന്നു. അങ്ങനെ സംഭവിച്ചാൽ എന്താണ് പ്രതികരണം എന്ന ചോദ്യത്തോട് രൂക്ഷമായാണ് റിമ പ്രതികരിച്ചത്.‘ഞാനിവിടെ ഫിലിം ക്രിട്ടിക്‌സ് അവാർഡിന് വന്നതാണ്. എനിക്കിന്ന് മികച്ച നടിക്കുള്ള ഒരു അവാർഡ്

Continue Reading
പ്രവാസി മലയാളികൾക്ക്ഇൻഷുറൻസ് പദ്ധതികളുമായി നോർക്കാ കെയർ
Kerala
1 min read
8.1k

പ്രവാസി മലയാളികൾക്ക്ഇൻഷുറൻസ് പദ്ധതികളുമായി നോർക്കാ കെയർ

ഓഗസ്റ്റ്‌ 24, 2025
0

കേരളപ്പിറവിക്ക് മുന്നോടിയായി പ്രവാസി മലയാളികൾക്ക് ഇതുവരെയില്ലാത്ത ഇൻഷുറൻസ് പദ്ധതികൾ ‘നോർക്കാ കെയർ’ നടപ്പാക്കുന്നു. പ്രവാസികൾക്ക് അഞ്ചു ലക്ഷം രൂപവരെ ചികിത്സയ്ക്കും അപകട മരണങ്ങൾക്ക് പത്തു ലക്ഷം വരെ ആരോഗ്യ പരിരക്ഷ നൽകുന്ന ഇൻഷുറൻസാണ് നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി. കേരളത്തിലെ 410 ആശുപത്രികൾ ഉൾപ്പെടെ ഇന്ത്യയിലുടനീളമുള്ല 12,000-ത്തിലധികം ആശുപത്രികളിൽ പദ്ധതി ലഭ്യമാണ്. പ്രവാസികൾകളിലേക്ക് പദ്ധതി എത്തിക്കുന്നതിനായി യുഎഇയിൽ മീറ്റിംഗുകൾ സംഘടിപ്പിക്കുന്നുണ്ട്. സെപ്തംബർ 22ന് ഈ പദ്ധതി ആരംഭിക്കും. ഒക്ടോബർ 21

Continue Reading
ഇന്ത്യൻ താരം ചേതേശ്വർ പൂജാര വിരമിച്ചു
Sports
1 min read
8.1k

ഇന്ത്യൻ താരം ചേതേശ്വർ പൂജാര വിരമിച്ചു

ഓഗസ്റ്റ്‌ 24, 2025
0

ഇന്ത്യൻ താരം ചേതേശ്വർ പൂജാര ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കുകയാണെന്നു എക്‌സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. “ഇന്ത്യൻ ജഴ്സി ധരിച്ച്, ദേശീയ ഗാനം ആലപിച്ച്, ഓരോ തവണ ഗ്രൗണ്ടിലിറങ്ങുമ്പോഴും എൻ്റെ ഏറ്റവും മികച്ച പ്രകടനത്തിനു വേണ്ടിയാണു ശ്രമിച്ചത്. പക്ഷേ എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ടാകുമല്ലോ. വളരെ നന്ദിയോടെ ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കാൻ ഞാൻ തീരുമാനിക്കുന്നു.”-പൂജാര എക്‌സ് പ്ലാറ്റ്ഫോമിൽ വ്യക്തമാക്കി. ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിയായ പൂജാരയുടെ പിതാവ് അരവിന്ദ് പുജാര

Continue Reading