പഞ്ചാബിൽ എൽ.പി.ജി ടാങ്കർ പൊട്ടിത്തെറിച്ച് 7 പേർ മരിച്ചു. പഞ്ചാബിലെ ഹോഷിയാർപൂർ- ജലന്ധർ റോഡിൽ മണ്ടിയാല അഡ്ഡക്ക് സമീപം പിക്കപ്പ് വാഹനവുമായി കുട്ടിയിടിച്ച് എൽ.പി.ജി ടാങ്കർ പൊട്ടിത്തെറിച്ചാണ് അപകടം. 15 പേർക്ക് പരിക്കേറ്റു. ബൽവന്ത്റായ്, ധർമേന്ദർ വർമ്മ, മഞ്ജിത് സിങ്, വിജയ്, ജസ്വിന്ദർ കൗർ, ആരാധന വർമ്മ, ലോറി ഡ്രൈവറായിരുന്ന സുഖജീത് സിങ് എന്നിവരാണ് മരിച്ചത്.

രാംനഗർ ധേഹ ലിങ്ക് റോഡിലേക്ക് തിരിയുന്നതിനിടെ ടാങ്കർ പിക്കപ്പ് ലോറിയിൽ ഇടിക്കുകയായിരുന്നു. ഹർബൻസ് ലാൽ, അമർജിത് കൗർ, സുഖ്‌ജീത് കൗർ, ബൽവന്ത് സിങ്, ജ്യോതി, സുമൻ, ഹർപ്രീത് കൗർ, കുസുമ, ഭഗവാൻ ദാസ്, ലാലി വർമ, സീത, അജയ്, സഞ്ജയ്, പൂജ, ഗുർമുഖ് സിങ് എന്നിവർക്കാണ് പരിക്കേറ്റത്.

പഞ്ചാബ് ഗവർണർ ഗുലാബ് ചന്ദ് കട്ടാരിയ, മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവർ അപകടത്തിൽ അനുശോചനം അറിയിച്ചു പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും പരിക്കേറ്റവർക്ക് സൗജന്യ വൈദ്യചികിത്സ ഉറപ്പാക്കുകയും ചെയ്തു. അപകടത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts