തീരുമാനമെടുക്കേണ്ടത് രാഹുലും പാർട്ടിയും: സ്‌പീക്കർ എ.എൻ. ഷംസീർ
പാലക്കാട് എംഎൽഎ രാഹുലിനെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് സ്‌പീക്കർ എ.എൻ. ഷംസീർ. രാഹുലിനെതിരായ നടപടി സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് അദ്ദേഹവും പാർട്ടിയുമാണെന്ന് സ്‌പീക്കർ പറഞ്ഞു.”ജനങ്ങളോട് ഉത്തരവാദിത്തമുള്ളവർ ആയിരിക്കണം ജനപ്രതിനിധികൾ. സ്ത്രീകളെ ബഹുമാനിക്കുക എന്ന അടിസ്ഥാന ബോധം എല്ലാവർക്കും ഉണ്ടായിരിക്കണം” അദ്ദേഹം പറഞ്ഞു.
ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരെ കബളിപ്പിച്ച മൈസൂരു സ്വദേശി പോലീസ് പിടിയിൽ
കർണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയുടെ പേഴ്‌സണൽ അസിസ്റ്റന്റായി ആൾമാറാട്ടം നടത്തിയ മൈസൂരു സ്വദേശി പോലീസ് പിടിയിൽ. രഘുനാഥാണ് അറസ്റ്റിലായത്. മന്ത്രിയുടെ അസിസ്റ്റന്റ് എന്ന പേരിൽ സർക്കാർ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരെയാണ് ഇയാൾ കബളിപ്പിച്ചതായി പോലീസ് പറഞ്ഞു. രഘുനാഥ് ഇവരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയും ചെയ്തു. കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ മൈസൂരിൽ നിന്ന് കണ്ടെത്തിയത്. കൂടുതൽ
രാഹുൽ ഇപ്പോൾ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ല: കെ മുരളീധരൻ
രാഹുൽ ഇപ്പോൾ എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നും പരാതി വന്നാൽ പാർട്ടി ഗൗരവത്തിൽ കെെകാര്യം ചെയ്യുമെന്നും മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. പിന്നീടുള്ള കാര്യങ്ങൾ അതിനുശേഷം തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ”ഇപ്പോൾ പരാതി എഴുതിത്തന്നിട്ടില്ല. എഴുതി തയ്യാറാക്കിയ പരാതി ലഭിച്ചാൽ പാർട്ടി അതനുസരിച്ച് കാര്യങ്ങൾ കൈകാര്യം ചെയ്യും. എഴുതി നൽകിയ പരാതി ഇല്ലാത്തിടത്തോളം രാഹുലിനെകൊണ്ട് രാജിവയ്പിക്കാൻ സാധിക്കില്ല. അങ്ങനെ ഒരു തീരുമാനം ഇപ്പോൾ പാർട്ടിയുടെ മുന്നിലില്ല. എഴുതി നൽകിയ പരാതി ഇല്ലാത്ത സാഹചര്യത്തിൽ
ഗഗൻയാൻ; ഇൻ്റഗ്രേറ്റഡ് എയർ ഡ്രോപ്പ് ടെസ്റ്റ് വിജയകരം
ഐഎസ്ആർഒയുടെ ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള ഇൻ്റഗ്രേറ്റഡ് എയർ ഡ്രോപ്പ് ടെസ്റ്റ് പൂർത്തിയായി. ഗഗൻയാൻ യാത്രാ പേടകത്തിൻ്റെ മാതൃക ഹെലികോപ്ടർ ഉപയോഗിച്ച് താഴേക്ക് ഇടുന്നതായിരുന്നു പരീക്ഷണം. ശ്രീഹരിക്കോട്ടയിൽ ഇന്ന് രാവിലെ ആയിരുന്നു പരീക്ഷണം നടന്നത്. ചിനൂക്ക് ഹെലികോപ്ടർ ഉപയോഗിച്ച് 4 കിലോമീറ്റർ ഉയരത്തിൽ നിന്ന് ഗഗൻയാൻ ക്രൂ മൊഡ്യൂളിനെ താഴേക്കിട്ടു. ഇതോടെ പേടകം കടലിൽ വിജയകരമായി ഇറങ്ങി. പാരച്യൂട്ടുകളുടെ പ്രവർത്തനക്ഷമത വിലയിരുത്താനായിരുന്നു പരീക്ഷണം. നേരത്തെ കാലാവസ്ഥ പ്രശ്നങ്ങൾ കാരണം ഈ പരീക്ഷണം
ഐപിഎസ് ഉദ്യോഗസ്ഥൻ മോശം സന്ദേശങ്ങൾ അയച്ചു, വനിതാ എസ്‌ഐമാരുടെ പരാതിയിൽ അന്വേഷണം
വനിതാ എസ്ഐമാരോട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്ന് പരാതി. മോശം പരാമർശങ്ങൾ അടങ്ങിയ സന്ദേശങ്ങൾ അയച്ചെന്നാണ് പരാതി. സ്ത്രീകളുടെയും കുട്ടികളുടെയും പരാതി അന്വേഷിക്കുന്ന ഡിഐജി അജിതാ ബീഗത്തിനാണ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ പൊലീസ് ആസ്ഥാനത്തെ എസ് പി മെറിൻ ജോസഫിന് അന്വേഷണച്ചുമതല നൽകി. പോഷ് ആക്‌ട് പ്രകാരം അന്വേഷണം വേണമെന്ന ഡിഐജിയുടെ റിപ്പോർട്ടിനെത്തുടർന്നാണ് നടപടി. പരാതിക്കാരുടെ മൊഴിയെടുത്തിരുന്നു. ഒരു ഐപിഎസ് ഉദ്യോഗസ്ഥനെതിരെയാണ് പരാതി ഉയർന്നത്. തലസ്ഥാനത്ത് നിലവിൽ വളരെ
കേരള സമാജം നെലമംഗല വടംവലി മത്സരം സംഘടിപ്പിക്കുന്നു
കേരള സമാജം നെലമംഗല ഒരുക്കുന്ന മെഗാ വടംവലി ഒക്ടോബർ 19ന് നടക്കും. നെലമംഗല മാർക്കറ്റ് റോഡിനു സമീപമുള്ള ബസവണ്ണ ദേവര മഠം സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കുന്ന മത്സരത്തിൽ മുപ്പതിലധികം ടീമുകൾ മാറ്റുരക്കും. മത്സരത്തിലെ വിജയികൾക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം ₹50000, ₹30000, ₹20000 രൂപ സമ്മാനമായി നൽകും. സമാജത്തിൻ്റെ ഓണാഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന മെഗാ വടംവലി മാമാങ്കം പരിചയ സമ്പന്നരായ റെഫറിമാർ നിയന്ത്രിക്കും. പങ്കെടുക്കുവാൻ
പി.ടി. ഉഷയുടെ ഏക മകൻ വിഘ്‌നേഷ് വി. ഉജ്ജ്വൽ വിവാഹിതനാകുന്നു
രാജ്യത്തിൻ്റെ അഭിമാനമായ ഒളിംപ്യൻ പി.ടി. ഉഷയുടെ ഏക മകൻ വിഘ്‌നേഷ് വി. ഉജ്ജ്വൽ വിവാഹിതനാകുന്നു. കൊച്ചി വൈറ്റില ചെല്ലിയന്തറ ‘ശ്രീരാം കൃഷ്‌ണ’യിൽ അശോക് കുമാറിൻ്റെയും ഷിനിയുടെയും മകൾ കൃഷ്ണയാണ് വധു. നാളെ കൊച്ചി ലി മെറിഡയനിൽ 11-നും 12-നുമിടയിലാണ് മുഹൂർത്തം. പി.ടി. ഉഷ സ്ഥാപിച്ച ഉഷ സ്‌കൂൾ ഓഫ് അത്ലറ്റിക്‌സിൽ ഡോക്‌ടറാണ്.
ഓസ്ട്രേലിയ – ദക്ഷിണാഫ്രിക്ക മൂന്നാം മത്സരം ഏകദിനം ഇന്ന്
ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് മക്കൈയിലുള്ള ഗ്രേറ്റ് ബാരിയർ റീഫ് അരീനയിൽ ആരംഭിക്കും. മിച്ചൽ മാർഷിൻ്റെ നേതൃത്വത്തിലാണ് ഓസീസ് ഇറങ്ങുന്നത്. തെംബ ബാവുമയാണ് ദക്ഷിണാഫ്രിക്കയുടെ നായകൻ. ഇരു ടീമിലേയും സൂപ്പർ താരങ്ങൾ കളത്തിലിറങ്ങും. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തിൽ 98 റൺസിനും രണ്ടാം മത്സരത്തിൽ 84 റൺസിനുമാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവച്ചേക്കുമെന്ന് സൂചന
ആരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് എംഎൽഎ സ്ഥാനം രാജിവച്ചേക്കുമെന്ന് സൂചന. കോൺഗ്രസ് നിയമ സഭാ കക്ഷിയുടെ ഭാഗമായി രാഹുൽ തുടരുന്നതിനോടു ശക്തമായ വിയോജിപ്പുണ്ടന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളെ അറിയിച്ചതായി റിപ്പോർട്ട്. പാലക്കാട്ടെ നേതാക്കളുമായി അദ്ദേഹം ഇന്നലെ കൂടിക്കാഴ്‌ച നടത്തിയിരുന്നു. രാഹുലിന്‍റെ രാജിയിൽ പാർട്ടിയിൽ സമ്മർദ്ദം തുടരുന്നതിനിടെയാണ് പാലക്കാട്ടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. അടൂരിലെ വീട്ടിൽ നിന്ന് രാഹുൽ ഇന്ന് തിരുവനന്തപുരത്തേക്ക് തിരിക്കും. ഒരു പരാതി
ധർമ്മസ്ഥല കേസ്: ചിന്നയ്യയെ 10 ദിവസത്തേയ്‌ക്ക് കസ്റ്റഡിയിൽ വിട്ടു
നൂറുകണക്കിന് മൃതദേഹങ്ങൾ കുഴിച്ചിട്ടിട്ടുണ്ടെന്ന് അവകാശപ്പെട്ട പരാതിക്കാരനായ മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയെ 10 ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്.ഐ.ടി) കസ്റ്റഡിയിൽ വിട്ടു. രേഖകളിലും മൊഴികളിലും പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ കള്ളസാക്ഷ്യം ചുമത്തി അറസ്റ്റ് ചെയ്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനുശേഷം, അയാളെ വൈദ്യപരിശോധനയ്‌ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വിജയേന്ദ്രയുടെ മുമ്പാകെ ഹാജരാക്കിയപ്പോൾ കൂടുതൽ അന്വേഷണത്തിനായി 10 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് എസ്‌ഐടി ആവശ്യപ്പെട്ടു.