ഐഎസ്ആർഒയുടെ ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള ഇൻ്റഗ്രേറ്റഡ് എയർ ഡ്രോപ്പ് ടെസ്റ്റ് പൂർത്തിയായി. ഗഗൻയാൻ യാത്രാ പേടകത്തിൻ്റെ മാതൃക ഹെലികോപ്ടർ ഉപയോഗിച്ച് താഴേക്ക് ഇടുന്നതായിരുന്നു പരീക്ഷണം. ശ്രീഹരിക്കോട്ടയിൽ ഇന്ന് രാവിലെ ആയിരുന്നു പരീക്ഷണം നടന്നത്. ചിനൂക്ക് ഹെലികോപ്ടർ ഉപയോഗിച്ച് 4 കിലോമീറ്റർ ഉയരത്തിൽ നിന്ന് ഗഗൻയാൻ ക്രൂ മൊഡ്യൂളിനെ താഴേക്കിട്ടു. ഇതോടെ പേടകം കടലിൽ വിജയകരമായി ഇറങ്ങി. പാരച്യൂട്ടുകളുടെ പ്രവർത്തനക്ഷമത വിലയിരുത്താനായിരുന്നു പരീക്ഷണം. നേരത്തെ കാലാവസ്ഥ പ്രശ്നങ്ങൾ കാരണം ഈ പരീക്ഷണം മാറ്റിവച്ചിരുന്നു

ഐഎസ്ആർഒ, ഇന്ത്യൻ വ്യോമസേന, നാവികസേന എന്നിവ സംയുക്തമായാണ് പരീക്ഷണം നടത്തിയത്. സാങ്കേതിക സാഹചര്യങ്ങളും അനുകൂലമായ കാലാവസ്ഥയും ഉറപ്പാക്കിയാണ് ഇന്ന് നടത്താൻ തീരുമാനിച്ചത്. പരീക്ഷണത്തിൽ ഗഗൻയാൻ യാത്രികരെ വഹിക്കുന്ന പേടകത്തിന് സമാനമായ 4000-4500 കിലോഗ്രാം ഭാരമുള്ള പേടകമാണ് ഉപയോഗിച്ചത്. ഈ വർഷം അവസാനത്തോടെ ഗഗൻയാൻ ദൗദ്യം ആരംഭിക്കാനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്.

Related Posts