രാഹുൽ ഇപ്പോൾ എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നും പരാതി വന്നാൽ പാർട്ടി ഗൗരവത്തിൽ കെെകാര്യം ചെയ്യുമെന്നും മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. പിന്നീടുള്ള കാര്യങ്ങൾ അതിനുശേഷം തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

”ഇപ്പോൾ പരാതി എഴുതിത്തന്നിട്ടില്ല. എഴുതി തയ്യാറാക്കിയ പരാതി ലഭിച്ചാൽ പാർട്ടി അതനുസരിച്ച് കാര്യങ്ങൾ കൈകാര്യം ചെയ്യും. എഴുതി നൽകിയ പരാതി ഇല്ലാത്തിടത്തോളം രാഹുലിനെകൊണ്ട് രാജിവയ്പിക്കാൻ സാധിക്കില്ല. അങ്ങനെ ഒരു തീരുമാനം ഇപ്പോൾ പാർട്ടിയുടെ മുന്നിലില്ല. എഴുതി നൽകിയ പരാതി ഇല്ലാത്ത സാഹചര്യത്തിൽ എംഎൽഎയെ രാജിവയ്പ്പിക്കേണ്ട സാഹചര്യമില്ലെന്നാണ് എഐസിസി ജനറൽ സെക്രട്ടറി സൂചിപ്പിച്ചിരിക്കുന്നത്.” – മുരളീധരൻ പറഞ്ഞു.

Related Posts