രാജ്യസഭ അംഗമാകാൻ താൽപര്യം പ്രകടിപ്പിച്ച് ഫുട്ബോൾ താരം ഐ.എം വിജയൻ. പി.ടി ഉഷയെപോലെ എം.പിയാകാൻ താൽപര്യമുണ്ടെന്നും ഏത് പാർട്ടി രാജ്യസഭാ സീറ്റ് നൽകിയാലും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു പാർട്ടിക്ക് വേണ്ടി മാത്രം നിൽക്കില്ലെന്നും ഐ.എം വിജയൻ കൂട്ടിച്ചേർത്തു.
‘ഒരു പാർട്ടിയുമായും കമ്മിറ്റ്മെൻ്റ് ഇല്ല. എനിക്ക് ഈയൊരു സ്നേഹം മതി, എനിക്കെല്ലാവരും വേണം. സുരേഷ് ഗോപിയടക്കം പലരും ഇലക്ഷന് മത്സരിക്കാൻ ആവശ്യപ്പെട്ടിരുന്നു. കേരളത്തിനകത്തും പുറത്തുമുള്ള ഫുട്ബോൾ പ്രേമികൾ എന്നെ സ്നേഹിക്കുന്നു. ഇലക്ഷന് മത്സരിക്കാനൊന്നുമില്ല. പി.ടി ഉഷക്ക് കൊടുത്തത് പോലെ എം.പി സീറ്റ് തന്നാൽ മതി. തെരഞ്ഞെടുപ്പിൽ താൽപര്യമില്ല. രാജ്യസഭാംഗമാകാൻ മാത്രമാണ് താൽപര്യം.’ അദ്ദേഹം പറഞ്ഞു.