കൊല്ലം കിളികൊല്ലൂരിൽ ഭർത്താവ് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലക്കടിച്ചു കൊന്നു. ഇടത്തിങ്കലിൽ വീട്ടിൽ മധുസൂദനപിള്ളയാണ് ഭാര്യ കവിത (46) യെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 12.30 ഓടെയാണ് സംഭവം. സംഭവത്തിൽ പ്രതിയായ മധുസൂദനൻ പിള്ളയെ (54) പൊലീസ് കസ്റ്റഡിയിൽ എടുത്തു.
മധുസൂദനപിള്ള കൊലപാതക സമയത്ത് മദ്യപിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ പരിശോധന തുടരുകയാണ്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇരവരും തമ്മിൽ ഏറെ നാളായി പ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് വിവരം. മൃതദേഹം പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.