രാഹുലിന്‍റെ എംഎൽഎ സ്ഥാനത്തിലും രാജി ആവശ്യം ശക്തമാകുന്നു
Kerala
0 min read
8.3k

രാഹുലിന്‍റെ എംഎൽഎ സ്ഥാനത്തിലും രാജി ആവശ്യം ശക്തമാകുന്നു

ഓഗസ്റ്റ്‌ 24, 2025
0

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ എം എൽ എ സ്ഥാനത്തിലും രാജി ആവശ്യം ശക്തമാകുകയാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും മറ്റു ചില നേതാക്കളും രാഹുലിന്‍റെ രാജി വേണമെന്ന കടുത്ത നിലപാട് എടുക്കുകയാണ്. എം എൽ എ സ്ഥാനം രാജിവയ്ക്കില്ലെന്ന് ഉറച്ച നിലപാടാണ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവയ്ക്കുന്നത്. രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതിലൂടെ ധാർമ്മികമായി ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം ചെയ്തെന്ന്

Continue Reading
ഹണി ഭാസ്‌കറിനെതിരെ സൈബർ ആക്രമണം; ഒൻപത് പേർക്കെതിരെ കേസ്
Kerala
0 min read
8.1k

ഹണി ഭാസ്‌കറിനെതിരെ സൈബർ ആക്രമണം; ഒൻപത് പേർക്കെതിരെ കേസ്

ഓഗസ്റ്റ്‌ 24, 2025
0

ഹണി ഭാസ്‌കറിനെതിരെയുള്ള സൈബർ ആക്രമണത്തിൽ നടപടിയുമായി പോലീസ്. ഒൻപത് പേർക്കെതിരെ തിരുവനന്തപുരം സൈബർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. ഹണി ഭാസ്‌കറിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സൈബർ ആക്രമണത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും ഹണി പരാതി നൽകിയിരുന്നു. രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയ്ക്കെതിരെ തുറന്നെഴുതിയതിന് പിന്നാലെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ ഹണി വ്യാപക സൈബർ ആക്രമണം നേരിട്ടിരുന്നു.

Continue Reading
Kerala
0 min read
7.5k

കായംകുളത്ത് ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ഓഗസ്റ്റ്‌ 24, 2025
0

കായംകുളത്ത് ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ആരാധ്യ (14) ആണ് സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കായംകുളം കൃഷ്‌ണപുരത്താണ് സംഭവം. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

Continue Reading
പ്രധാനമന്ത്രി നരേന്ദ്രമോദി 29ന് ജപ്പാൻ സന്ദർശിക്കും
World
1 min read
9.8k

പ്രധാനമന്ത്രി നരേന്ദ്രമോദി 29ന് ജപ്പാൻ സന്ദർശിക്കും

ഓഗസ്റ്റ്‌ 24, 2025
0

ഈ മാസം 29ന് ആരംഭിക്കുന്ന ഇന്ത്യ – ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാൻ സന്ദർശിക്കും. പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ, സമ്പദ്‌വ്യവസ്ഥ, എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടക്കും. ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുടെ ക്ഷണപ്രകാരമാണ് സന്ദർശനം. ഇഷിബ പ്രധാനമന്ത്രി ആയതിന് ശേഷം മോദിയുടെ ആദ്യ സന്ദർശനമാണിത്. തുടർന്ന് പ്രധാനമന്ത്രി ചൈനയിലേക്ക് പോകും.

Continue Reading
റഷ്യയിൽ ഡ്രോൺ ആക്രമണം; വിമാനത്താവളങ്ങൾ അടച്ചു
World
0 min read
8.8k

റഷ്യയിൽ ഡ്രോൺ ആക്രമണം; വിമാനത്താവളങ്ങൾ അടച്ചു

ഓഗസ്റ്റ്‌ 24, 2025
0

റഷ്യൻ തലസ്ഥാനമായ മോസ്‌കോയിലുണ്ടായ ഡ്രോൺ ആക്രമണത്തിനു പിന്നാലെ വിമാനത്താവളങ്ങൾ അടച്ചു. ഇഷെവ്സ്‌ക്, നിഷ്‌നി നോൾവ്ഗൊറോ ഡ്, സമര, ഉലിയാനോവ്സ്‌ക്, പെൻസ, ടാംബോവ് എന്നീ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളാണ് നിർത്തിവച്ചിരിക്കുന്നത്. ഇന്നലെയാണ് മോസ്കോ നഗരത്തെ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണമുണ്ടായത്. റഷ്യൻ സേന ഡ്രോണുകളെല്ലാം വെടിവച്ചിട്ടതായും തകർന്നുവീണ ഭാഗങ്ങൾ പരിശോധിച്ചു വരികയാണെന്നും മോസ്‌കോ മേയർ പറഞ്ഞു. നാല് മണിക്കൂറിനിടെ റഷ്യൻ വ്യോമ പ്രതിരോധ യൂണിറ്റുകൾ 35ഓളം ഡ്രോണുകൾ നശിപ്പിച്ചതായി അധികൃതർ അറിയിച്ചു. വ്യോമ പ്രതിരോധ

Continue Reading
ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത സെപ്റ്റംബർ 03, 04 തീയതികളിൽ
Association News
1 min read
8.4k

ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത സെപ്റ്റംബർ 03, 04 തീയതികളിൽ

ഓഗസ്റ്റ്‌ 24, 2025
0

ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത സെപ്റ്റംബർ 03, 04 തീയതികളിൽ നടത്തും. മൈസൂർ റോഡ് ബ്യാറ്ററായനപുരയിലുള്ള സൊസൈറ്റി സിൽവർ ജൂബിലി ഹാളിൽ നടത്തുന്ന ഓണചന്തയിൽ നേന്ത്രപ്പഴം, ചിപ്‌സ്, ശർക്കര വരട്ടി, വെളിച്ചെണ്ണ, പാലട, പപ്പടം, ഹൽവ, തുണിത്തരങ്ങൾ, പച്ചക്കറികൾ തുടങ്ങിയ ഓണവിഭവങ്ങൾ മിതമായ നിരക്കിൽ ലഭ്യക്കും.കാലത്ത് 9 മണി മുതൽ രാത്രി 8 മണിവരെ ആയിരിക്കും ചന്ത പ്രവർത്തിക്കുക. കൂടുതൽ വിവരങ്ങൾക്ക് Ph. 9845185326, 8105850775.

Continue Reading
കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്
Kerala
1 min read
8.5k

കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്

ഓഗസ്റ്റ്‌ 23, 2025
0

കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദത്തിനു സാദ്ധ്യതയുണ്ട്. ഓഗസ്റ്റ് 25ഓടെ വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡീഷ- പശ്ചിമ ബംഗാൾ തീരത്തിനു സമീപം പുതിയ ന്യൂനമർദ്ദമായി രൂപപ്പെടാൻ സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തിൽ മഴ കനക്കുന്നത്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading
Kerala
0 min read
9.1k

മാലിന്യ ടാങ്കിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

ഓഗസ്റ്റ്‌ 23, 2025
0

കോതമംഗലം ഊന്നുകല്ലിന് സമീപം ആൾത്താമസമില്ലാത്ത വീടിൻ്റെ മാലിന്യ ടാങ്കിനുള്ളിൽ കൊലപ്പെടുത്തി ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പെരുമ്പാവൂർ വേങ്ങൂർ ദുർഗാദേവി ക്ഷേത്രത്തിന് സമീപം കുന്നത്തുതാഴെ ബേബിയുടെ ഭാര്യ ശാന്ത (61) ആണ് കൊല്ലപ്പെട്ടത്. നേര്യമംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന അടിമാലി സ്വദേശി പാലക്കാട്ടേൽ രാജേഷാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ പിടികൂടിയിട്ടില്ല. ഊന്നുകല്ലിൽ അടച്ചിട്ടിരിക്കുന്ന ഹോട്ടലിൻ്റെ പിന്നിലെ വീട്ടിൽ വെള്ളിയാഴ്ച‌ ഉച്ചയ്ക്കാണ് മൃതദേഹം കണ്ടെത്തിയത്. പെരുമ്പാവൂർ സ്വദേശിയായ വൈദികൻ്റെ

Continue Reading
ടിക്ടോക് നിരോധനം നീക്കിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ
India
0 min read
8.2k

ടിക്ടോക് നിരോധനം നീക്കിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ

ഓഗസ്റ്റ്‌ 23, 2025
0

ടിക്ടോക് നിരോധനം നീക്കി എന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത് തെറ്റായ വാർത്തയാണെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. ടിക്ടോക്കിൻ്റെ വെബ്സൈറ്റ് ആക്‌സസ് ചെയ്യാൻ കഴിയുമെന്ന് നിരവധി ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്‌തതിനെത്തുടർന്നാണ് ടിക്ടോക്ക് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചത്. ചില ഉപയോക്താക്കൾക്ക് വെബ്സൈറ്റ് ആക്‌സസ് ചെയ്യാൻ കഴിഞ്ഞെങ്കിലും ലോഗിൻ ചെയ്യാനോ അപ്‌ലോഡ് ചെയ്യാനോ വിഡിയോകൾ കാണാനോ കഴിയില്ല. ടിക്ടോക് ആപ്പ് സ്റ്റോറുകളിലും ലഭ്യമായിരുന്നില്ല. 2020 ജൂൺ 29 ന്

Continue Reading
India
1 min read
9.1k

യുഎസിലേക്കുള്ള തപാൽസേവനങ്ങൾ ഇന്ത്യ നിർത്തിവെക്കും

ഓഗസ്റ്റ്‌ 23, 2025
0

യുഎസിലേക്കുള്ള മുഴുവന്‍ തപാല്‍ സേവനങ്ങൾ താല്‍ക്കാലികമായി ഇന്ത്യ നിർത്തിവെക്കും. ഇത് ഓഗസ്റ്റ് 25-ാം തീയതി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് തപാല്‍ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് അവസാനം യുഎസ് കസ്റ്റംസ് ചട്ടങ്ങളില്‍ നിലവില്‍ വരുന്ന മാറ്റങ്ങൾ ചൂണ്ടിക്കാണിച്ചാണ് തപാല്‍ വകുപ്പിന്‍റെ നടപടി. 800 ഡോളര്‍വരെ വിലമതിക്കുന്ന സാധനങ്ങള്‍ക്ക് നല്‍കിയിരുന്ന ഡ്യൂട്ടി ഫ്രീ ഡി മിനിമിസ് ഇളവ് പിന്‍വലിക്കുന്ന എക്‌സിക്യുട്ടീവ് ഉത്തരവ് ജൂലൈ 30-ാം തീയതിയാണ് യുഎസ് പുറപ്പെടുവിച്ചത്.

Continue Reading