റഷ്യൻ തലസ്ഥാനമായ മോസ്കോയിലുണ്ടായ ഡ്രോൺ ആക്രമണത്തിനു പിന്നാലെ വിമാനത്താവളങ്ങൾ അടച്ചു. ഇഷെവ്സ്ക്, നിഷ്നി നോൾവ്ഗൊറോ ഡ്, സമര, ഉലിയാനോവ്സ്ക്, പെൻസ, ടാംബോവ് എന്നീ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളാണ് നിർത്തിവച്ചിരിക്കുന്നത്. ഇന്നലെയാണ് മോസ്കോ നഗരത്തെ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണമുണ്ടായത്. റഷ്യൻ സേന ഡ്രോണുകളെല്ലാം വെടിവച്ചിട്ടതായും തകർന്നുവീണ ഭാഗങ്ങൾ പരിശോധിച്ചു വരികയാണെന്നും മോസ്കോ മേയർ പറഞ്ഞു.
നാല് മണിക്കൂറിനിടെ റഷ്യൻ വ്യോമ പ്രതിരോധ യൂണിറ്റുകൾ 35ഓളം ഡ്രോണുകൾ നശിപ്പിച്ചതായി അധികൃതർ അറിയിച്ചു. വ്യോമ പ്രതിരോധ സംവിധാനം ഡ്രോണുകളെ തകർത്തെങ്കിലും രാജ്യത്താകെ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. ആരാണ് ഡ്രോൺ ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല. ഡ്രോൺ ആക്രമണത്തെ തുടർന്ന് റഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സെൻ്റ പീറ്റേഴ് സ്ബർഗിലെ വിമാനത്താവളത്തിൽ ഒട്ടേറെ വിമാനങ്ങൾ വൈകിയതായി റിപ്പോർട്ടുണ്ട്.