ടിക്ടോക് നിരോധനം നീക്കി എന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത് തെറ്റായ വാർത്തയാണെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു.

ടിക്ടോക്കിൻ്റെ വെബ്സൈറ്റ് ആക്‌സസ് ചെയ്യാൻ കഴിയുമെന്ന് നിരവധി ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്‌തതിനെത്തുടർന്നാണ് ടിക്ടോക്ക് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചത്. ചില ഉപയോക്താക്കൾക്ക് വെബ്സൈറ്റ് ആക്‌സസ് ചെയ്യാൻ കഴിഞ്ഞെങ്കിലും ലോഗിൻ ചെയ്യാനോ അപ്‌ലോഡ് ചെയ്യാനോ വിഡിയോകൾ കാണാനോ കഴിയില്ല. ടിക്ടോക് ആപ്പ് സ്റ്റോറുകളിലും ലഭ്യമായിരുന്നില്ല.

2020 ജൂൺ 29 ന് കേന്ദ്ര സർക്കാർ ഡാറ്റാ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി ടിക്ടോക്കും ചൈനീസ് ഉടമസ്ഥതയിലുള്ള മറ്റ് 58 ആപ്പുകളും നിരോധിക്കുകയായിരുന്നു. ഈ ആപ്പുകളിൽ ചിലത് മാറ്റങ്ങളോടെ തിരിച്ചെത്തിയപ്പോൾ, മറ്റുള്ളവ ക്ലോൺ ചെയ്‌ത പതിപ്പുകളിൽ തിരിച്ചുവരവ് നടത്തി.

Related Posts