തനിമ കലാസാഹിത്യവേദിമാഗസിൻ പ്രകാശനവും സംഗീത നിശയും ഇന്ന്
തനിമ കലാസാഹിത്യവേദി ബെംഗളൂർ ചാപ്റ്റർ പുറത്തിറക്കുന്ന ലിസ്റ്റിക്കിൾ ഓൺലൈൻ മാഗസിൻ 2 പ്രകാശന കർമ്മം ഇന്ന് വൈകുന്നേരം 3 മണിമുതൽ കൊത്തന്നൂർ താവൂൻ റെസ്റ്ററൻറ് ഹാളിൽ നടക്കും. റൈറ്റേഴ്‌സ് ഫോറം പ്രസിഡണ്ട് സതീഷ് തോട്ടശ്ശേരി പ്രശസ്ത എഴുത്തുകാരി ആനി വള്ളിക്കാപ്പന് നൽകി പ്രകാശന കർമ്മം നിർവഹിക്കും. സംവിധായിക മീര നാരായണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംസാരിക്കും. തുടർന്ന് തനിമ സംഗീത വിഭാഗം ഷമ്മാസ് ഓലിയത്ത്,
ലയണൽ മെസി വരുന്നതിൻ്റെ ഒരുക്കങ്ങൾ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ചെയ്യും
ലയണൽ മെസി വരുന്നതിൻ്റെ ഒരുക്കങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ”മെസ്സി വരുമെന്ന് മുൻപേ ഉറപ്പായിരുന്നു. എന്നാൽ ഔദ്യോഗിക അറിയിപ്പ് വന്നത് ഇന്നലെ രാത്രിയിലാണ്” മന്ത്രി വ്യക്തമാക്കി തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം. മെസിയെ ഇഷ്ടപ്പെടുന്നവർക്ക് അവസരം ഒരുക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. അർജന്റീനയുമായി കളിക്കാൻ നിരവധി ടീമുകൾ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഓസ്ട്രേലിയൻ ടീം ഇതിനകം മുന്നോട്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിന് സാമ്പത്തിക ബാധ്യതകളൊന്നുമില്ല. സെക്യൂരിറ്റി
ലൈംഗികാതിക്രമം; ജഡ്ജിക്കെതിരെ അന്വേഷണത്തിന് ഹൈക്കോടതി
സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കോടതി ജഡ്ജിക്കെതിരെ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. ഹൈക്കോടതിയുടെ ഭരണസമിതി കൊല്ലം ചവറ കുടുംബ കോടതി ജഡ്ജി വി. ഉദയകുമാറിനെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇദ്ദേഹത്തിനെതിരെ 3 പരാതികളാണ് ലഭിച്ചത്. ഈ പരാതികൾ പരിഗണിച്ച്, ഹൈക്കോടതിയുടെ രജിസ്ട്രാർ (ഡിസ്ട്രിക്ട് ജുഡീഷ്യറി) അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ചൊവ്വാഴ്ച ഹൈക്കോടതിയുടെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഈ റിപ്പോർട്ട് പരിഗണിക്കും. കൊല്ലം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ജഡ്ജിക്ക് ഒരു വനിത
ധർമ്മസ്ഥല കേസ്: കുറ്റവാളികൾക്കെതിരെ നടപടിയെടുക്കും; ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ
ധർമ്മസ്ഥല കേസുമായി ബന്ധപ്പെട്ട കുറ്റക്കാർ ആരായാലും സർക്കാർ അവർക്കെതിരെ നടപടിയെടുക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു. അജ്ഞാത പരാതിക്കാരനായി പ്രത്യക്ഷപ്പെട്ടിരുന്ന ചിന്നയ്യയെ അറസ്റ്റ് ചെയ്തതിനെക്കുറിച്ച് ബെംഗളൂരുവിലെ തൻ്റെ വസതിക്ക് സമീപം ഇന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാതിയുമായി ബന്ധപ്പെട്ട് ‘ഗൂഢാലോചന’ എന്ന പോയിൻറ് ആദ്യമായി ഉന്നയിച്ചത് താനാണെന്നും ഡി കെ ശിവകുമാർ പറഞ്ഞു. “ഞങ്ങൾ അവരുടെ പക്ഷത്തോ ഈ പക്ഷത്തോ അല്ല. ഞങ്ങൾ നീതിയുടെ പക്ഷത്താണ്. മതപരമായ
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. ഡിജിപിയോട് കമ്മീഷൻ റിപ്പോർട്ട് തേടുകയും ചെയ്‌തു. ലൈഗിക അതിക്രമം, ഗർഭച്ഛിദ്രം ഉൾപ്പെടെയുള്ളതിലാണ് കേസ്. ബാലാവകാശ കമ്മീഷനും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. തനിക്കെതിരെ എന്തെങ്കിലും തരത്തിൽ പരാതിയോ കേസോ ഉണ്ടോ എന്നായിരുന്നു കഴിഞ്ഞ ദിവസം രാഹുൽ മാധ്യമങ്ങളോട് ചോദിച്ചത്. എന്നാൽ അതിനുള്ള ഉത്തരമാണ് ഇപ്പോൾ ഉയരുന്ന പരാതികൾ.യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുയർന്നത്. പിന്നാലെ യൂത്ത്
രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചില്ലെങ്കിൽ ചെയ്യേണ്ടത് ചെയ്യും: രാജീവ് ചന്ദ്രശേഖർ
എംഎൽഎ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കോൺഗ്രസിന്‍റെ ഡിഎൻഎയിൽ ഇത്തരം വിഷയങ്ങൾ ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാടിന്‍റെ അവകാശമാണ് ചൂഷകനല്ലാത്ത എംഎൽഎ വേണമെന്നത്. രാഹുൽ മാങ്കുട്ടത്തിൽ രാജിവച്ചില്ലെങ്കിൽ ബിജെപി ചെയ്യേണ്ടത് ചെയ്യുമെന്നും രാജീവ് പറഞ്ഞു.
അധ്യാപകർക്കും സംസ്ഥാന സർവീസ് ജീവനക്കാർക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു
അധ്യാപകർക്കും സംസ്ഥാന സർവീസ് ജീവനക്കാർക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു. സർവീസ് പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. എ.ഐ.സി.ടി.ഇ, യു.ജി.സി, മെഡിക്കൽ സർവീസസ് ഉൾപ്പെടെയുള്ളവർക്കും ഡി.എ, ഡി.ആർ വർദ്ധനയുടെ ആനുകൂല്യം ലഭിക്കും. പുതിയ ആനുകൂല്യം സെപ്റ്റംബർ 1ന് ലഭിക്കുന്ന ശമ്പളത്തിനും പെൻഷനുമൊപ്പം കിട്ടിത്തുടങ്ങും. ഇതുവഴി സർക്കാരിൻ്റെ വാർഷിക ചെലവിൽ ഏകദേശം 2000 കോടി രൂപയുടെ വർദ്ധനയുണ്ടാകും. പെൻഷൻകാരോടും ജീവനക്കാരോടും പ്രതിജ്ഞാബദ്ധമായ നിലപാടാണ് സർക്കാർ
ബാങ്ക് തട്ടിപ്പ് കേസ്; അനില്‍ അംബാനിയുടെ സ്ഥാപനങ്ങളില്‍ സിബിഐ റെയ്ഡ്
റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സും അനില്‍ അംബാനിയുമായും ബന്ധമുള്ള 6 സ്ഥാപനങ്ങളില്‍ സിബിഐ റെയ്ഡ്. 2000 കോടിയിലധികം രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് നഷ്ടമുണ്ടാക്കിയെന്ന് ആരോപിക്കപ്പെടുന്ന തട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്.എങ്ങനെ ബാങ്ക് ഫണ്ടുകള്‍ ദുരുപയോഗം ചെയ്തുവെന്നും വായ്പകള്‍ വകമാറ്റി ചെലവഴിച്ചിട്ടുണ്ടോ എന്നും സ്ഥാപിക്കുന്നതിനുള്ള നിര്‍ണായക രേഖകളും ഡിജിറ്റല്‍ തെളിവുകളും ശേഖരിക്കുക എന്നതായിരുന്നു റെയ്ഡിന്‍റെ ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനെതിരെ 2000 കോടിയിലധികം രൂപയുടെ നാശനഷ്ടം വരുത്തിയതിന് സിബിഐ കേസ്
അനധികൃത സ്വത്ത് സമ്പാദനം; കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ കെസി വീരേന്ദ്ര അറസ്റ്റില്‍
കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ കെസി വീരേന്ദ്ര അനധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റില്‍. വീരേന്ദ്രയെ സിക്കിമില്‍ വച്ചായിരുന്നു അറസ്റ്റ് ചെയ്തത്. വീരേന്ദ്രയെ സിക്കിം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. വൈകാതെ ബംഗളൂരുവിലെത്തിക്കും എന്നാണ് വിവരം. വീരേന്ദ്രയുടേ വീട്ടില്‍ നിന്നും ഇഡി കണ്ടെത്തിയത് അനധികൃതമായ 12 കോടി രൂപയാണ്. കൂടാതെ എംഎല്‍എയുടെ വീട്ടില്‍ നിന്നും 6 കോടിയുടെ സ്വര്‍ണ്ണവും ഒരു കോടിയുടെ വിദേശ കറന്‍സിയും 10 കിലോ വെള്ളിയും കണ്ടെത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ 17 ബാങ്ക്
തോട്ടപ്പള്ളിയിലെ ഹംലത്തിന്‍റെ കൊലപാതകം; ദമ്പതികൾ പിടിയിൽ
അമ്പലപ്പുഴ തോട്ടപ്പള്ളി ഒറ്റപ്പനയിൽ തനിച്ചു താമസിച്ചിരുന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ അയൽപക്കത്തു വാടകയ്ക്കു താമസിച്ചിരുന്ന ദമ്പതികൾ പിടിയിൽ. തോട്ടപ്പള്ളി ഒറ്റപ്പനയ്ക്കു സമീപം ചെമ്പകപ്പള്ളി ഹംലത്തിനെ കിടപ്പുമുറിയിൽ കട്ടിലിൽ ചാരിക്കിടക്കുന്ന നിലയിലാണു മൃതദേഹം കണ്ടത്. കഴിഞ്ഞദിവസം ഹംലത്തുമായി അടുപ്പമുണ്ടായിരുന്ന പ്രദേശവാസി അബുബക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ യഥാർഥ പ്രതികൾ മുൻ മോഷണക്കേസ് പ്രതിയും ഭാര്യയുമാണെന്ന് ഇന്ന് വ്യക്തമാകുകയായിരുന്നു. ഇരുവരും പിടിയിലായി. ഇവർ മുൻപ് ഹംലത്തിന്‍റെ അയൽപക്കത്തു വാടകയ്ക്കു താമസിച്ചിരുന്നു. പൊലീസ്