തനിമ കലാസാഹിത്യവേദി ബെംഗളൂർ ചാപ്റ്റർ പുറത്തിറക്കുന്ന ലിസ്റ്റിക്കിൾ ഓൺലൈൻ മാഗസിൻ 2 പ്രകാശന കർമ്മം ഇന്ന് വൈകുന്നേരം 3 മണിമുതൽ കൊത്തന്നൂർ താവൂൻ റെസ്റ്ററൻറ് ഹാളിൽ നടക്കും.
റൈറ്റേഴ്സ് ഫോറം പ്രസിഡണ്ട് സതീഷ് തോട്ടശ്ശേരി പ്രശസ്ത എഴുത്തുകാരി ആനി വള്ളിക്കാപ്പന് നൽകി പ്രകാശന കർമ്മം നിർവഹിക്കും. സംവിധായിക മീര നാരായണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംസാരിക്കും. തുടർന്ന് തനിമ സംഗീത വിഭാഗം ഷമ്മാസ് ഓലിയത്ത്, ലൈബി മാത്യു എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കുന്ന സംഗീതവിരുന്ന് നടക്കുമെന്ന് സെക്രട്ടറി അഡ്വ. ബുഷ്റ വളപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 91488 20193 വിളിക്കുക.