2025 – ലെ സിവിൽ സർവ്വീസസ് പരീക്ഷയിൽ ബാംഗ്ലൂർ കേരള സമാജം ഐ.എ.എസ് അക്കാദമിയിൽ നിന്നും മെയിൻ പരീക്ഷയെഴുതിയ ഏഴുപേരിൽ നിന്നും പി.ചിന്മയി ഉജ്വല വിജയം നേടി. 310 -ാം റാങ്കു നേടിയ മിടുക്കിക്ക് ഐ.എ.എസ് ലഭിക്കും. അഭിഭാഷകയായ ചിന്മയി ബാംഗ്ലൂർ ശ്രീറാംപുര സ്വദേശിനിയാണ്.

2011-ൽ ആരംഭിച്ച കേരള സമാജം ഐ.എ.എസ് അക്കാദമിയിൽ നിന്നും ഇതുവരെ 166 പേർ വിവിധ സിവിൽ സർവ്വീസുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പ്രിലിമിനറി, മെയിൻ പരീക്ഷകൾക്ക് സമഗ്ര പരിശീലനം നൽകിവരുന്നു.  സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരടങ്ങുന്ന പ്രഗത്ഭ സമിതിയാണ് പരിശീലനം നൽകുന്നത്.  

2027 -ലെ പരീക്ഷക്കുള്ള രണ്ടു മാസത്തെ സൗജന്യ ഫൗണ്ടേഷൻ പരിശീലനം കഴിഞ്ഞയാഴ്ച ആരംഭിച്ചു. പരീക്ഷക്കുവേണ്ട അഭിരുചിയും കഴിവുകളും വളർത്തിയെടുത്തതിനു ശേഷം തുടർപരിശീലനം നൽകും. പങ്കെടുക്കുവാൻ താത്പര്യമുള്ളവർ 8431414491 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് സമാജം ജനറൽ സെക്രട്ടറി റജികുമാർ അറിയിച്ചു.

Related Posts