മലബാർ മുസ്‌ലിം അസോസിയേഷൻ വിവിധ ഘട്ടങ്ങളിയി നടത്തിവന്ന മീലാദ് സംഗമങ്ങൾക്ക് മൈസൂർ റോഡിലെ കർണാടക മലബാർ സെൻ്ററിൽ നടന്ന പൊതുസമ്മേളനത്തോടെ ഉജ്ജ്വല സമാപനം. ഓഗസ്റ്റ് 26ന് ആസാദ് നഗറിലെ മസ്ജിദുന്നമിറ അങ്കണത്തിൽ പതാക ഉയർത്തി ഘോഷയാത്രയോടെ ആരംഭിച്ച സംഗമങ്ങൾക്കാണ് തിരശ്ശീലയായത്. സെപ്റ്റബർ 5, 10, 13 തീയ്യതികളിലായിഎം എം എ ഹിദായത്തുൽ ഇസ്‌ലാം ആസാദ് നഗർ, ജയനഗർ, മൈസൂർ റോഡ് ഹയാത്തുൽ ഇസ്‌ലാം തുടങ്ങിയ മദ്രസകളിലെ വിദ്യാർത്ഥികളുട വിവിധ ഇസ്‌ലാമിക കലാമൽസരങ്ങൾ നടന്നു. സമാപന സംഗമത്തിൽ നൂറ് കണക്കിന് ആളുകൾ പങ്കെടുത്ത മൗലിദ് സദസ്സും കർണ്ണ മനോഹരവും ശ്രവണ മധുരവുമായ മദ്ഹ് ഗാനങ്ങളും ബുർദ, ദഫ് തുടങ്ങിയ മദ്ഹ് റസൂൽ പ്രോഗ്രാമുകളും നടന്നു.
രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടികൾ രാത്രി 12.30 വരെ നീണ്ടു. പൊതുസമ്മേളനം ജനറൽ സെക്രട്ടറി ടി.സി.സിറാജ് ഉൽഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.എച്ച്.ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു.ഖത്തീബ് മുഹമ്മദ് ഇസ്മാഈൽ ഫൈസി മദ്ഹ് റസൂൽ പ്രഭാഷണം നടത്തി. ഇരുപത് വർഷത്തിലധികം ബാംഗ്ലൂരിൽ ഹജ് കർമ്മത്തിന് പോകുന്നവർക്ക് നിസ്‌തുല സേവനം നൽകിയ എം എം എ സെക്രട്ടറി മാരായ പി.എം.ലത്തീഫ് ഹാജിയെയും, സുബൈർ കായക്കൊടിയേയും കെ.കെ സലീമിനെയും പൊതുപ്രവർത്തനത്തിൽ 4 പതിറ്റാണ്ട് കാലം ബാംഗ്ലൂരിൽ കർമ്മനിരതനായ സെക്രട്ടറി ശംസുദ്ധീൻ കൂടാളിയെയും സമ്മേളനത്തിൽ ആദരിച്ചു.
എം എം എ യുടെ കീഴിൽ 30 വർഷത്തോളം ജോലി ചെയ്ത പി എം മുഹമ്മദ് മൗലവി, അശ്റഫ് മൗലവി, പി അബ്‌ദുറസാഖ് മൗലവി എന്നിവരെ സ്‌നേഹോപഹാരം നൽകി ആദരിച്ചു. സെക്രട്ടി കെ.സി അബ്ദുൽ ഖാദർ, എ.കെ. അബ്ദുൽ കബീർ, ടി.സി. ശബീർ ,ഗൗരി പ്പാളയം ശാഫി മസ്ജിദ് പ്രസിഡണ്ട് സി.എച്ച് .അബു ഹാജി, . ടി.സി. മുനീർ, താഹിർ കൊയ്യോട്, എസ്.കെ എസ് എസ് എഫ് സ്‌റ്റേറ്റ് കൗൺസിൽ അംഗം ഷാജൽ, സാജിദ് കോട്ടംപേട്ട്, മുഹമ്മദ് ഇoറാൻ മൗലവി, മുഹമ്മദ് ഫൈസ് ഫൈസി, അബ്ദുൽ ഫത്താഹ് ഫൈസി സാക്കിർ ഫൈസി തുടങ്ങിയവർ സംസാരിച്ചു.