സുവർണ്ണ കർണാടക കേരള സമാജം ഈസ്റ്റ് സോണിൻ്റെ സുവർണ്ണ സംഗമം ഫെബ്രുവരി 22ന്; ധ്യാൻ ശ്രീനിവാസൻ മുഖ്യാതിഥി
സുവർണ്ണ കർണാടക കേരള സമാജം ഈസ്റ്റ് സോണിൻ്റെ സുവർണ്ണ സംഗമം ഫെബ്രുവരി 22ന് വിവിധ പരിപാടികളോടെ ആഘോഷിക്കും. ഇന്ത്യ കാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പരിപാടിയിൽ പ്രശസ്ത സിനിമ താരം ധ്യാൻ ശ്രീനിവാസൻ മുഖ്യാതിഥി ആയിരിക്കും. കർണാടക ഊർജ്ജ മന്ത്രി കെ ജെ ജോർജ്ജ്, പത്മനാഭ റെഡ്ഢി, സാങ്കിപ്രസാദ് തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
സംഗീത സംവിധായകൻ ജെറി അമൽദേവ്, ആര്യ ദയാൽ എന്നിവർ നയിക്കുന്ന സംഗീത പരിപാടി, സുധീർ പറവൂറിൻ്റെ കോമഡി ഷോ എന്നിവ സുവർണ്ണ സംഗമത്തോടനുബന്ധിച്ചു നടക്കും.
കൂടുതൽ വിവരങ്ങൾക്ക് 98450 30717, 98440 17145, 94481 72775.
