ബെംഗളുരു യാത്രക്കാരുടെ എതിർപ്പ് ശക്തമായതോടെ നമ്മ മെട്രോ നിരക്ക് വർധന ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നടപ്പാക്കില്ലെന്നു ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി) അറിയിച്ചു. ലക്ഷക്കണക്കിനു മെട്രോ യാത്രക്കാർക്ക് ആശ്വാസമാകുന്നതാണു തീരുമാനം. നിരക്ക് വർധന ഇന്നു മുതൽ പ്രാബല്യത്തിൽ വരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

യാത്രക്കാരുടെ സംഘടനകളുടെ നേതൃത്വത്തിൽ സ്‌റ്റേഷനുകളിൽ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു. ഇതിനിടെ ഇന്നലെ രാത്രിയാണു വർധന നടപ്പാക്കില്ലെന്നു ബിഎംആർസി ഔദ്യോഗികമായി അറിയിച്ചത്.

Related Posts