ജാലഹള്ളി വിശ്വകർമ്മ അസോസിയേഷൻ്റെ മുപ്പതാം വാർഷികവും ഓണാഘോഷം ‘പൊന്നോണം-26’ ഉം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഓണാഘോഷത്തിൻ്റെ ഉദ്‌ഘാടനം എഴുത്തുകാരി കെ കവിതയും കമ്മറ്റി അംഗങ്ങളും ചേർന്ന് നിർവഹിച്ചു.

മുതിർന്ന അംഗങ്ങളായ സി ബി രാമചന്ദ്രൻ, എം പി ശ്രീധരൻ, സി പി മോഹൻ, ഭാസ്‌കരൻ, മോഹൻകുമാർ, എസ് സോമൻ, ഭുവനേശ്വരി വേണു, ശാന്ത കുട്ടൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രസിഡണ്ട് എം പി ഗംഗാധരൻ, സെക്രട്ടറി പി കെ രാജൻ, ട്രഷറർ വി കെ വിജയൻ, ജോയിൻറ് സെക്രട്ടറി ദീപ ഗോപകുമാർ. അവതാരികയായ നൈസ് അരവിന്ദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അംഗങ്ങളുടെ കലാപരിപാടികൾ ഓണാഘോഷത്തിന് മിഴിവേകി.

Related Posts