ബാംഗ്ലൂരിലെ 18 കരയോഗങ്ങളിൽനിന്നുള്ള മഹിളാ വിഭാഗങ്ങൾ ചേർന്ന് മഹിളാ കോർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ എസ് പാള്യയിലെ എം എം ഇ ടി സ്കൂളിവെച്ച് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. ചെയർമാൻ ആർ.മനോഹര കുറുപ്പ്, ജനറൽ സെക്രട്ടറി ടി.വി.നാരായണൻ, ട്രഷറർ വിജയ കുമാർ, വൈസ് ചെയർമാൻ ജി.മോഹന കുമാർ, ജോയിൻ്റ് സെക്രട്ടറി ഹരീഷ് കുമാർ, സ്കൂൾ പ്രസിഡണ്ട് മോഹൻദാസ്, കോർ കമ്മിറ്റി കൺവീനർ ശോഭന രാമദാസും മറ്റു കമ്മിറ്റി അംഗങ്ങളും ചേർന്നു ഭദ്രദീപം തെളിച്ചു പരിപാടി ഉദ്ഘാടനം ചെയ്തു.
മുൻ കൺവീനർ രാജലക്ഷ്മി ആർ നായർ, ശോഭന രാംദാസ്, ശാന്ത മനോഹർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. എഴുത്തുകാരിയും ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിങ് വിദഗ്ദ്ധയായ ശശികലയുടെ പ്രഭാഷണം, നിശിത അഖിലുടെ നേതൃത്വത്തിൽ തമ്പോല കളി, റീഗൽ ജൂവല്ലറിയുടെ ലക്കിഡിപ്, മഹിളകൾ അവതരിപ്പിച്ച കലാ പരിപാടികൾ എന്നിവ നടന്നു.
