കേരളസമാജം ദൂരവാണിനഗർ (രജി) വനിതാ വിഭാഗം അന്തർദ്ദേശീയ വനിതാദിനം ആഘോഷിച്ചു. ആഘോഷ പരിപാടിയിൽ മാക്സ് വെൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ പ്രിയ എ ആർ, കൃപാനിധി കോളേജ് അദ്ധ്യാപിക പ്രൊഫ: ആനി മാർട്ടിൻ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. രണ്ടു പേരും തങ്ങളുടെ ജീവിത വിജയങ്ങളുടെ നാൾ വഴികൾ നിരത്തി പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോകേണ്ടതെങ്ങിനെയെന്ന് ഓർമിപ്പിച്ചു. ഫെയറി ഗയ്സൺ, സരസ്വതി എന്നിവർ അതിഥികളെ പരിചയപ്പെടുത്തി
സമാജം പ്രസിഡണ്ട് മുരളീധരൻ നായർ, ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ, എഡുക്കേഷനൽ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ്, ജോയന്റ് സെക്രട്ടറി ജോണി പി സി, വനിതാ വിഭാഗം പ്രവർത്തക ഗീതാ നാരായണൻ എന്നിവർ ആശംസാ പ്രസംഗം നടത്തി
വനിതാ വിഭാഗം പ്രവർത്തകയായിരുന്ന സുമ മോഹൻ്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് പരിപാടി ആരംഭിച്ചത്.
തുടർന്ന് നടന്ന കവിത ചൊല്ലൽ, നൃത്തം, സംഘഗാനം എന്നീ പരിപാടിയിൽ സൗദ റഹ്മാൻ, ദേവകി സഹദേവൻ, ഓമന രാജേന്ദ്രൻ, സന്ധ്യ രമേഷ്, സരസ്വതി രവീന്ദ്രൻ, സംഗീത രാമചന്ദ്രൻ, ഷമീമ അബ്ദു റഹ്മാൻ, ഷീബ രാജൻ എന്നിവർ പങ്കെടുത്തു.
രമ്യ ജഗദീഷ് പരിപാടികൾ നിയന്ത്രിച്ചു. വനിതാ വിഭാഗം വൈസ് ചെയർ പേഴ്സൻ സുമതി രാമചന്ദ്രൻ സ്വാഗതവും കൺവീനർ സരസമ്മ സദാനന്ദൻ നന്ദിയും പറഞ്ഞു.