ശബരിമല സ്വർണ്ണക്കൊള്ള സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് രാജ്നാഥ് സിംഗ് അറിയിച്ചു. എറണാകുളം പറവൂരിലെ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറ്റത്തിന്റെ തുടക്കം തൃശൂരുണ്ടായി അതിന്റെ തുടർച്ചയ്ക്കുള്ള അവസരമിതാണെന്നും അദേഹം പറഞ്ഞു.
യേശുവിനെ 30 വെള്ളികാശിന് വേണ്ടി ഒറ്റിക്കൊടുത്ത യൂദാസിനെപ്പോലെ അയ്യപ്പനെ മറയാക്കി സ്വർണ്ണം കട്ടെടുത്ത ഒരു സർക്കാർ ഇവിടെയുണ്ടെന്നും രാജ്നാഥ് സിംഗ് ആരോപിച്ചു. എസ്ഡിപിഐയുടെയും ജമാ അത്തെ ഇസ്ലാമിയുടെയും കൈയിൽ നിന്ന് കേരളത്തെ ആരാണ് രക്ഷിക്കുക? അതിന് ബിജെപി മാത്രമേയുള്ളൂ.
ഈ സംഘടനകളുമായി സഹകരിക്കുന്നവരാണ് യുഡിഎഫും എൽഡിഎഫ് എന്നും രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി വന്നിട്ടും ശബരിമല സ്വർണ്ണക്കൊള്ളയെക്കുറിച്ച് ഒന്നും പറയാത്തതിനെതിരെ പ്രതിപക്ഷ പാർട്ടികൾ കഴിഞ്ഞദിവസം വിമർശിച്ചിരുന്നു.