ആ​ന്ധ്രാ​പ്ര​ദേ​ശി​ന്‍റെ സ്ഥി​രം ത​ല​സ്ഥാ​ന​മാ​യി അ​മ​രാ​വ​തി​യെ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​ള്ള സു​പ്ര​ധാ​ന ബി​ല്ല് ലോക്‌സഭ പാ​സാ​ക്കി. ബി​ജെ​പി, കോ​ൺ​ഗ്ര​സ്, ടി​ഡി​പി എ​ന്നീ പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ ശ​ബ്ദ​വോ​ട്ടോ​ടെ​യാ​ണ് 2026-ലെ ​ആ​ന്ധ്രാ​പ്ര​ദേ​ശ് പു​നഃ​സം​ഘ​ട​ന (ഭേ​ദ​ഗ​തി) ബി​ല്ല് സ​ഭ അം​ഗീ​ക​രി​ച്ച​ത്. അ​മ​രാ​വ​തി​യെ ത​ല​സ്ഥാ​ന​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാ​ർ​ച്ച് 28-ന് ​ആ​ന്ധ്ര നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ഈ ​അ​തി​വേ​ഗ ന​ട​പ​ടി.

ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത കോ​ൺ​ഗ്ര​സ് അം​ഗം മാ​ണി​ക്കം ടാ​ഗോ​ർ ബി​ല്ലി​നെ സ്വാ​ഗ​തം ചെ​യ്തു. ബാം​ഗ്ലൂ​ർ, ഹൈ​ദ​രാ​ബാ​ദ്, ചെ​ന്നൈ എ​ന്നി​വ​യെ​പ്പോ​ലെ അ​മ​രാ​വ​തി​യും ഒ​രു മെ​ട്രോ സി​റ്റി​യാ​യി വി​ക​സി​ക്ക​ട്ടെ​യെ​ന്ന് അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. ടി​ഡി​പി അം​ഗ​വും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ച​ന്ദ്ര​ശേ​ഖ​ർ പെ​മ്മ​സാ​നി​യും ബി​ല്ലി​ന് പി​ന്തു​ണ തേ​ടി.

Related Posts