തുലാവർഷം ശക്തിയാർജ്ജിക്കുന്നതിനിടെ, കേരളത്തിന് ഇനി ചുഴലിക്കാറ്റ് ഭീഷണിയും. ബംഗാൾ ഉൾക്കടലിൽ പുതുതായി രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ തീവ്ര ന്യൂനമർദമായി മാറി, ഒക്ടോബർ 27-ഓടെ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാനിരിക്കുന്ന ഈ ചുഴലിക്കാറ്റിന് തായ്‌ലൻഡ് നിർദേശിച്ച പേര് ‘മോന്ത’ (Mon-tha) എന്നാണ്. ഇതിൻ്റെ ദൂരപ്രഭാവം കേരളത്തിലും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്നും നാളെയും സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയാനാണ് സാധ്യത. എന്നാൽ തിങ്കളാഴ്ച മുതൽ (ഒക്ടോബർ 27 മുതൽ) മഴയും കാറ്റും ശക്തമാകുമെന്നാണ് പ്രവചനങ്ങൾ വ്യക്തമാക്കുന്നത്.

ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്.
നാളെ (ഒക്ടോബർ 26): കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്.

Related Posts