അഖില ഭാരത വിഷ്‌ണു സഹസ്രനാമ കൾച്ചറൽ ഫെഡറേഷൻ, ബെംഗളൂരു വിഷ്ണു‌ സഹസ്രനാമ മഹാമണ്ഡലി, ദാസറഹള്ളി അയ്യപ്പ വിഷ്‌ണുസഹസ്രനാമ പാരായണ മണ്ഡലി എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന യജ്ഞം രാവിലെ ഏഴിന് ആരംഭിച്ച് വൈകീട്ട് നാലിന് സമാപിക്കും.

ക്ഷേത്രത്തിൽ ഗണപതിഹോമം, യജ്ഞമണ്ഡപത്തിൽ സ്വസ്ഥിവചനം, വിസ്നേശ്വര പൂജ, ലക്ഷ്‌മി വെങ്കിടേശ്വരപൂജ എന്നിവയ്ക്കുശേഷം സഹസ്രനാമ പാരായണവും സാമൂഹികാർച്ചനയും ആരംഭിക്കും. വൈകീട്ട് നാലിന് മംഗളാരതിയോടെയാണ് സമാപനം. ഉച്ചയ്ക്ക് ഒന്നിന് പ്രസാദ ഊട്ടുമുണ്ടായിരിക്കും. 27 നക്ഷത്രങ്ങൾക്കായി 27 തവണ പാരായണവും അർച്ചനയും നടക്കും.

Related Posts