കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ ബി.എസ്.യെദ്യുരപ്പയുടെ പേരിലുള്ള പോക്സോ കേസ് തള്ളണമെന്ന ഹർജി കർണാടക ഹൈക്കോടതിവിധി പറയാനായി മാറ്റി. 17 വയസ്സുള്ള പെൺകുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. യെദ്യുരപ്പ നൽകിയ ഹർജിയിൽ വാദം പൂർത്തിയാക്കി ഐ.അരുണിൻ്റെ സിംഗിൾ ബെഞ്ചാണ് ഇരുഭാഗത്തിൻ്റെയും വാദം കേട്ട് വിധി പറയാൻ മാറ്റിയത്. സദാശിവനഗർ പോലീസാണ് പോക്സോ നിയമം ചുമത്തി യെദ്യുരപ്പയുടെ പേരിൽ കേസെടുത്തത്. തുടർന്നാണ് യെദ്യുരപ്പ ഹൈക്കോടതിയെ സമീപിച്ചത്. യെദ്യുരപ്പയുടെ അറസ്റ്റ് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

2024 മാർച്ച് 14-നാണ് പെൺകുട്ടിയുടെ അമ്മ യെദ്യുരപ്പയുടെ പേരിൽ പോലീസിൽ പരാതി നൽകിയത്. മറ്റൊരു കേസിൽ സഹായമഭ്യർഥിച്ച് യെദ്യുരപ്പയുടെ വീട്ടിലെത്തിയപ്പോൾ മകളോട് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. പെൺകുട്ടിയുടെ മൊഴിയെ മാത്രം അടിസ്ഥാനമാക്കിയാണ് കേസെന്ന് യെദ്യുരപ്പയുടെ അഭിഭാഷകൻ വാദിച്ചു. യെദ്യുരപ്പയും പെൺകുട്ടിയുടെ അമ്മയും തമ്മിലുള്ള സംഭാഷണം തെളിവായുണ്ടെന്ന് പ്രോസിക്യുഷൻ ചൂണ്ടിക്കാട്ടി.

Related Posts