കർണാടകയിൽ വിനോദ സഞ്ചാര സംഘത്തിലെ 6 പേരെ മർക്കൊനഹള്ളി ഡാമിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായി. 15 പേരാണ് ഡാം സന്ദർശിച്ച സംഘത്തിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.
കുട്ടികളും സ്ത്രീകളുമടങ്ങുന്ന 7 പേർ വെള്ളത്തിലിറങ്ങിയ സമയത്ത് ഡാമിൽ നിന്ന് വെള്ളം തുറന്നു വിടുകയായിരുന്നു. അതിശക്തമായി ഒഴുകി വന്ന വെള്ളത്തിൽ 7 പേരും ഒഴുകിപ്പോയെങ്കിലും അതിൽ നിന്ന് നവസ് എന്നയാളെ രക്ഷപ്പെട്ടു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
2 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായും 4 പേർക്കായി തെരച്ചിൽ നടക്കുകയാണെന്നും പോലീസ് പറഞ്ഞു. നവാസ് വഴികെ അപകടത്തിൽപ്പെട്ട ബാക്കി എല്ലാവരും സ്ത്രീകളും കുട്ടികളുമാണ്. കണ്ടെടുത്ത മ്യതദേഹങ്ങൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി മാറ്റി.